x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​രി​ക്കോ​ണ​ത്ത് മോ​ഷ​ണ പ​ര​മ്പ​ര : നാ​ട്ടു​കാ​ര്‍ ആ​ശ​ങ്ക​യി​ല്‍; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്


Published: July 2, 2026 06:16 AM IST | Updated: July 2, 2026 06:16 AM IST

കൊ​ട്ടി​യം: തൃ​ക്കോ​വി​ല്‍​വ​ട്ടം പ​ഞ്ചാ​യ​ത്തി​ലെ വ​ട​ക്കേ മു​ക്കി​ന് സ​മീ​പം ചേ​രി​കോ​ണം പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി മോ​ഷ​ണം വ​ര്‍​ധി​ക്കു​ന്ന​ത് നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു. ചേ​രി​കോ​ണം ല​ക്ഷം​വീ​ട് ഉ​ന്ന​തി​ക്ക് സ​മീ​പം ക​നാ​ലി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് തു​ട​ര്‍​ച്ച​യാ​യി മോ​ഷ​ണം ന​ട​ക്കു​ന്ന​ത്.

വീ​ടു​ക​ളി​ലെ കി​ണ​റ്റി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന മോ​ട്ടോ​റു​ക​ളു​ടെ ഇ​ല​ക്ട്രി​ക് വ​യ​റു​ക​ള്‍, പ​ശു​ത്തൊ​ഴു​ത്തി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന വ​ലി​യ അ​ലു​മി​നി​യം ച​രു​വ​ങ്ങ​ള്‍, ഷെ​ഡു​ക​ളി​ല്‍ ഇ​രു​ന്ന വി​ല​കൂ​ടി​യ സൈ​ക്കി​ളു​ക​ള്‍ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും മോ​ഷ​ണം പോ​യ​ത്.

പു​തി​യ​താ​യി പ​ണി​ക​ഴി​പ്പി​ക്കു​ന്ന വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും വ്യാ​പ​ക മോ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ഇ​വി​ടെ നി​ന്ന് ഇ​ല​ക്ട്രി​ക് വ​യ​റു​ക​ളും, 11,000 രൂ​പ വി​ല​വ​രു​ന്ന മോ​ട്ടോ​റും അ​പ​ഹ​രി​ച്ചു. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വീ​ട്ടു​പ​രി​സ​ര​ങ്ങ​ളി​ല്‍ നി​ന്ന് അ​ലു​മി​നി​യം പാ​ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ മോ​ഷ്ടാ​ക്ക​ള്‍ എ​ടു​ത്തു​മാ​റ്റു​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ നാ​ട്ടു​കാ​ര്‍​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ക​വ​ര്‍​ച്ച​യ്ക്ക് ശേ​ഷം ക​ള്ള​ന്മാ​ര്‍ ഉ​പേ​ക്ഷി​ച്ച ക​ട്ടിം​ഗ് പ്ലെ​യ​റും ലൈ​റ്റ​റും സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ണ്ടെ​ത്തി.

പ്ര​ദേ​ശ​ത്തെ ക​നാ​ല്‍ പാ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് സ​ന്ധ്യ​യാ​യാ​ല്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​യും ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ളു​ടെ​യും ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ടു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ അ​പ​രി​ചി​ത​രാ​യ നി​ര​വ​ധി യു​വാ​ക്ക​ളാ​ണ് വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി ഇ​വി​ടെ ത​മ്പ​ടി​ക്കു​ന്ന​ത്. ഈ ​ല​ഹ​രി സം​ഘ​ങ്ങ​ള്‍​ക്ക് മോ​ഷ​ണ​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ശ​ക്ത​മാ​യ സം​ശ​യം.

ക​നാ​ലി​നോ​ട് ചേ​ര്‍​ന്നു​ള്ള ഭാ​ഗ​മാ​യ​തി​നാ​ല്‍ മോ​ഷ​ണം ന​ട​ത്തി എ​ളു​പ്പ​ത്തി​ല്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ഇ​വ​ര്‍​ക്ക് സാ​ധി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ക​ണ്ണ​ന​ല്ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വീ​ട്ടു​കാ​ര്‍ വി​വ​ര​ങ്ങ​ള്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ല​ഭ്യ​മാ​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​സ് അ​ന്വേ​ഷ​ണ ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ജ​ന​ങ്ങ​ളു​ടെ സൈ്വ​ര ജീ​വി​തം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up