x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​ം

വെബ് ഡെസ്ക്
Published: August 7, 2026 01:50 AM IST | Updated: August 7, 2026 01:50 AM IST

അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ പ്ര​സം​ഗി​ക്കു​ന്നു.

ചി​റ്റാ​രി​ക്കാ​ൽ: ഉ​രു​ൾ​പൊ​ട്ട​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലും മൂ​ലം ജി​ല്ല​യി​ൽ ഏ​റ്റ​വു​മ​ധി​കം ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത അ​വ​ലോ​ക​ന യോ​ഗം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.

ത​യ്യേ​നി​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​നും വീ​ടു​ക​ൾ ഇ​പ്പോ​ഴും വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത നി​ല​യി​ലു​ള്ള​വ​ർ​ക്ക് മ​റ്റു പു​ന​ര​ധി​വാ​സ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു. ക്യാ​മ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നും റോ​ഡു​ക​ൾ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​നു​മു​ൾ​പ്പെ​ടെ ആ​വ​ശ്യ​മാ​യ തു​ക പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് ഫ​ണ്ടി​ൽ നി​ന്ന് ചെ​ല​വ​ഴി​ക്കും.

ഭാ​വി​യി​ൽ ഉ​ണ്ടാ​കാ​വു​ന്ന അ​പ​ക​ട​സാ​ധ്യ​ത​ക​ൾ മു​ൻ​കൂ​ട്ടി കാ​ണു​ന്ന​തി​നും നേ​രി​ടു​ന്ന​തി​നു​മാ​യി വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കാ​നും ദു​ര​ന്ത​നി​വാ​ര​ണ പ്ലാ​ൻ ത​യ്യാ​റാ​ക്കാ​നു​മു​ള്ള എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശം അം​ഗീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് മേ​ഴ്‌​സി മാ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ൻ​സി ജ​യി​ൻ, ജെ​ഡി​പി കെ.​വി. ഹ​രി​ദാ​സ്, ത​ഹ​സി​ൽ​ദാ​ർ കെ.​വി. രാ​മു എ​ന്നി​വ​പും വി​വി​ധ ത​ല​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സം​ബ​ന്ധി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Eleri Panchayat

Recent News

Corehub Up