മുരുകൻ കക്കിയുടെ കാളയെ കാട്ടുപോത്ത് ആക്രമിച്ച നിലയിൽ.
അഗളി: അട്ടപ്പാടി പുതുർ പഞ്ചായത്തിൽ പാലൂർ ഊരിൽ മൂന്നുമാസം പ്രായമുള്ള പശുക്കുട്ടിയെ പുലി കൊന്നുതിന്നു. കഴിഞ്ഞദിവസം രാത്രിയാണ് പുലിയുടെ ആക്രമണമുണ്ടായത്. പുതൂർ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് ബിഎഫ്ഒ നിതിനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം മതിയായ രേഖകൾ സമർപ്പിക്കുന്നതോടെ മുഴുവൻ നഷ്ടപരിഹാരത്തുകയും നൽകുമെന്ന് വനംവകുപ്പ് അറിയിച്ചു.
പാലൂർ ഊരിലെ തന്നെ മുരുകൻ കക്കിയുടെ തൊഴുത്തിൽ കെട്ടിയിരുന്ന കാളയ്ക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റു. പ്രദേശത്ത് വന്യമൃഗ ശല്യം അതിരൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
Tags : NattuVishasham DistrictNews