കക്കാടംപൊയിൽ റൂട്ടിൽ പീടികപ്പാറയ്ക്ക് സമീപം മറിഞ്ഞ ചരക്കുലോറി.
കൂടരഞ്ഞി: കക്കാടംപൊയിൽ റൂട്ടിൽ പീടികപ്പാറയ്ക്ക് സമീപത്തെ താഴെ വളവിൽ ചരക്കുലോറി മറിഞ്ഞു. ഇന്നലെ വൈകുന്നേരം 4.45 ഓടെയായിരുന്നു സംഭവം. മുള കയറ്റിവന്ന ചരക്കുലോറി തലകീഴായി മറിയുകയായിരുന്നു.
അപകടസമയത്ത് ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവർ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ഗതാഗത തടസം നേരിട്ടു.