പെരിന്തൽമണ്ണ-ചെർപ്പുളശേരി റോഡിൽ ആനമങ്ങാട് പള്ളിപ്പടിക്ക് സമീപം റോഡിൽ കുടുങ്ങിയ ചരക്കുലോറി.
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ-ചെർപ്പുളശേരി പാതയിൽ ആനമങ്ങാട് പള്ളിപ്പടിക്ക് സമീപത്തെ കയറ്റത്തിൽ യന്ത്രത്തകരാറിനെത്തുടർന്ന് കുടുങ്ങിയ ഇതരസംസ്ഥാന ചരക്ക് ലോറി ഒരാഴ്ചയായിട്ടും എടുത്ത് മാറ്റാൻ നടപടിയില്ല.
ലോറിയുടെ ആക്സിൽ ബോക്സ് തകരാറിലായതാണ് കാരണം. വലിയ ഭാരം വഹിച്ചുള്ള ലോറി കയറ്റത്തിൽ കുടുങ്ങുകയായിരുന്നു. ആന്ധ്രയിൽനിന്ന് മലപ്പുറത്തേക്ക് ഭക്ഷ്യധാന്യവുമായി വരികയായിരുന്നു ലോറി. കയറ്റവും ഇറക്കവുമുള്ള ഈ ഭാഗത്ത് വാഹനങ്ങൾക്ക് ഈ ലോറി തടസമാണ്.
ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്. അതിനാൽ ലോറി റോഡിൽനിന്ന് മാറ്റാൻ അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Malappuram