കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം യുവാവും യുവതിയും ട്രെയിൻ ഇടിച്ച് മരിച്ചു.മംഗലാപുരം- ചെന്നൈ മെയിൽ ട്രെയിൻ ഇടിച്ചാണ് 25 വയസ് പ്രായം തോന്നിക്കുന്ന യുവാവും യുവതിയും മരിച്ചത്.
ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. മൃതദേഹങ്ങൾ ചിന്നി ചിതറിയതിനാൽ മരിച്ചവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കൊയിലാണ്ടി പൊലിസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ എല്ലാ ശ്രമങ്ങളും നടത്തുന്നതായി പൊലിസ് അറിയിച്ചു.
Tags : young man and a young woman died after being hit by a train