x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ര്യ​ങ്കാ​വി​ല്‍ ട്രെ​യി​ന്‍ ത​ട്ടി യു​വാ​വി​ന്‍റെ ഇ​ട​ത് കൈ ​അ​റ്റു 


Published: July 4, 2026 06:47 AM IST | Updated: July 4, 2026 06:47 AM IST

ആ​ര്യ​ങ്കാ​വ്: മ​ധു​ര​യി​ല്‍​നി​ന്ന് ഗു​രു​വാ​യൂ​രി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തി​യ ട്രെ​യി​ന്‍ ത​ട്ടി യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തി​ല്‍ യു​വാ​വി​ന്‍റെ ഇ​ട​ത് കൈ ​അ​റ്റു​പോ​യി. കോ​ട്ട​വാ​സ​ല്‍ സ്വ​ദേ​ശി​യാ​യ ജോ​ണ്‍ തോ​മ​സി (25)ന് ആ​ണ് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. ആ​ര്യ​ങ്കാ​വ് കോ​ട്ട​വാ​സ​ല്‍ തു​ര​ങ്ക​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

ട്രാ​ക്കി​നോ​ട് ചേ​ര്‍​ന്ന് ന​ട​ന്നു​പോ​കു​മ്പോ​ള്‍ ഹെ​ഡ്ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തി​നാ​ല്‍ ട്രെ​യി​ന്‍ വ​രു​ന്ന​ത് അ​റി​ഞ്ഞി​ല്ലെ​ന്നാ​ണ് ലോ​ക്കോ​പൈ​ല​റ്റ് പ​റ​ഞ്ഞ​ത്. ലോ​ക്കോ​പൈ​ല​റ്റ് പ​ല​ത​വ​ണ ഹോ​ണ്‍ മു​ഴ​ക്കി​യെ​ങ്കി​ലും ശ്ര​ദ്ധി​ച്ചി​ല്ല. റെ​യി​ല്‍​വേ ട്രാ​ക്കി​ന് സ​മീ​പ​ത്തു​കൂ​ടി ന​ട​ന്നു​പോ​കു​ക​യോ ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യോ ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് ജോ​ണ്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെയും പ്രാ​ഥ​മി​ക നി​ഗ​മ​നം.

ട്രെ​യി​ന്‍ ത​ട്ടി​യ ഉ​ട​ന്‍​ത​ന്നെ ഇ​ട​ത് കൈ ​അ​റ്റു​പോ​വു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന​യു​ട​ന്‍​ത​ന്നെ ട്രാ​ക്ക്മാ​ന്‍​മാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പു​ന​ലൂ​ര്‍ റെ​യി​ല്‍​വേ പോ​ലീ​സും അ​ഞ്ച​ല്‍ ഐ​ആ​ര്‍​ഡ​ബ്ല്യു വോ​ളണ്ടിയ​ര്‍​മാ​രും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി.

അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ യു​വാ​വി​നെ ഉ​ട​ന്‍​ത​ന്നെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി. തു​ട​ര്‍​ന്ന് വി​ദ​ഗ്ദ്ധ ശ​സ്ത്ര​ക്രി​യ​യ്ക്കും തു​ട​ര്‍​ചി​കി​ത്സ​യ്ക്കു​മാ​യി അ​റ്റു​പോ​യ കൈ ​സ​ഹി​തം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Tags : Local News Nattuvishesham Kollam

Recent News

Corehub Up