x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ര​തി​യു​ടെ ദേ​ഹ​ത്ത് പതിമൂന്നിലധികം മു​റി​വു​ക​ള്‍; ഭ​ര്‍​ത്താ​വ് അതുൽ അ​റ​സ്റ്റി​ല്‍: പുറത്തുവരുന്നത് ക്രൂരമായ പീഡനവിവരങ്ങൾ


Published: June 29, 2026 07:00 AM IST | Updated: June 29, 2026 07:00 AM IST

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ദി​വ​സം ആ​റ്റു​കാ​ലി​ല്‍ യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍. വ​ര്‍​ക്ക​ല സ്വ​ദേ​ശി​നി ആ​ര​തി (26) ആ​ത്മ​ഹ​ത്യ ചെ​യ​്ത സം​ഭ​വ​ത്തി​ല്‍ ഭ​ര​ത​ന്നൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ ഭ​ര്‍​ത്താ​വ് അ​തു​ല്‍ ശ്രീ​കു​മാ​ര്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ശ​നി​യാ​ഴ്ച​യാ​ണ് ആ​ര​തി​യെ ആ​റ്റു​കാ​ല്‍ ചി​റ​മു​ക്ക് ക​ഞ്ഞി​പ്പു​ര​യി​ലെ വാ​ട​ക​വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഭ​ര്‍​ത്താ​വി​ന്‍റെ ക്രൂ​ര പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ആ​ര​തി​യു​ടെ മ​ര​ണ​മെ​ന്നു ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചി​രു​ന്നു.

ഒ​ന്ന​ര വ​ര്‍​ഷം മു​ന്‍​പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. അ​തേ​സ​മ​യം ആ​ര​തി​യെ സ്ഥി​ര​മാ​യി മ​ര്‍​ദി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​റ​സ്റ്റി​ലാ​യ ഭ​ര്‍​ത്താ​വ് അ​തു​ല്‍ പോ​ലീ​സി​നോ​ട്‌​ സ​മ്മ​തി​ച്ചു. അ​തു​ല്‍ സ്ഥി​ര​മാ​യി മ​ര്‍​ദി​ക്കു​മാ​യി​രു​ന്നുവെ​ന്നും ഒ​ന്നി​ച്ചു ജീ​വി​ക്കാ​ന്‍ ഇ​നി സാ​ധി​ക്കി​ല്ലെ​ന്നും ആ​ര​തി​യു​ടെ ആ​ത്മ​ഹ​ത്യാക്കുറി​പ്പി​ലു​ണ്ടാ​യി​രു​ന്നു. അ​തു​ലി​ന് മ​റ്റൊ​രു സ്ത്രീ​യു​മാ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധ​ത്തെ​ച്ചൊ​ല്ലി ദ​മ്പ​തി​ക​ള്‍​ക്കി​ട​യി​ല്‍​നി​ല​നി​ന്നി​രു​ന്ന ത​ര്‍​ക്ക​ങ്ങ​ളാ​ണ് മ​ര്‍​ദ​ന​ത്തി​നു കാ​ര​ണ​മാ​യി​രു​ന്ന​തെ​ന്നാ​ണു സൂചന.

അ​തേ​സ​മ​യം സ്വ​ര്‍​ണം സ് ത്രീ​ധ​ന​മാ​യി വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണം ത​ള്ളി​ അ​തു​ലി​ന്‍റെ കു​ടും​ബം രം​ഗ​ത്തെ​ത്തി. സ്ത്രീ​ധ​നം ചോ​ദി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ര​തി​യു​ടെ വീ​ട്ടു​കാ​ര്‍ ഇ​ഷ്ട​പ്ര​കാ​രം ന​ല്‍​കി​യ സ്വ​ര്‍​ണം മാ​ത്ര​മാ​ണുണ്ടാ​യി​രു​ന്ന​തെ​ന്നും അ​തു​ലിന്‍റെ വീ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

വ​ണ്ടി എ​ടു​ക്കാ​ന്‍ ഇ​രു​വ​രും ചേ​ര്‍​ന്ന് സ്വ​ര്‍​ണം പ​ണ​യംവ​ച്ചു. എ​ല്ലാം ആ​ര​തി​യു​ടെ വീ​ട്ടു​കാ​ര്‍​ക്ക് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും അതുലിന്‍റെ ബന്ധുക്കൾ പറയു ന്നു. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി​യാ​ണ് അ​തു​ലി​ന്‍റെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഫോ​ര്‍​ട്ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ക്രൂ​ര​മാ​യ പീ​ഡ​ന​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up