x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഹാ​ണി​മ​ല ഉ​ന്ന​തി​യി​ൽ ഓ​ണം ആ​ഘോ​ഷി​ച്ച് അ​ബി​ൻ വ​ർ​ക്കി

വെബ് ഡെസ്ക്
Published: August 25, 2026 11:36 PM IST | Updated: August 25, 2026 11:36 PM IST

നാ​ര​ങ്ങാ​നം മ​ഹാ​ണി​മ​ല ഉ​ന്ന​തി​യി​ൽ എ​ത്തി​യ അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു​മൊ​പ്പം.

നാ​ര​ങ്ങാ​നം: പ​ത്ത​നം​തി​ട്ട എം​എ​ൽ​എ ആ​യി​രു​ന്ന കെ.​കെ. നാ​യ​രി​നു​ശേ​ഷം ഒ​രു എം​എ​ൽ​എ​യെ ക​ണ്ട​തി​ലു​ള്ള സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു നാ​ര​ങ്ങാ​നം മ​ഹാ​ണി​മ​ല ഉ​ന്ന​തി​യി​ലെ കു​ടും​ബ​ങ്ങ​ൾ. ആ​റ​ന്മു​ള എം​എ​ൽ​എ അ​ബി​ൻ വ​ർ​ക്കി​യെ ഊ​രു​മൂ​പ്പ​ൻ സി.​വി. കു​ട്ട​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ഹാ​ണി​മ​ല​യി​ലേ​ക്ക് സ്വീ​ക​രി​ച്ചു.

എം​എ​ൽ​എ​യു​ടെ ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷം നാ​ര​ങ്ങാ​നം മ​ഹാ​ണി​മ​ല ഉ​ന്ന​തി​യി​ലാ​യി ന്നു. ​ഉ​ന്ന​തി​യി​ലെ നി​വാ​സി​ക​ൾ​ക്കൊ​പ്പം ഓ​ണ​പ്പാ​ട്ടി​നും സ​ദ്യ​ക്കു​ശേഷം ഊ​രി​ലെ ചെ​ല്ല​പ്പ​ന്‍റെ​യും മൂ​പ്പ​ന്‍റെ​യും ഗാ​ന​ങ്ങ​ൾ​ക്കൊ​പ്പം എം​എ​ൽ​എ ചു​വ​ടു​വ​ച്ച​തോ​ടെ ഓ​ണാ​ഘോ​ഷം വൈ​ബാ​യി. അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ സ്നേ​ഹ സ​മ്മാ​നം കൂ​ടി ന​ൽ​കി​യാ​ണ് ഉ​ന്ന​തി​യി​ൽനി​ന്ന് മ​ട​ങ്ങി​യ​ത്. ഉ​ന്ന​തി​യി​ൽ സ​മ​ഗ്ര വി​ക​സ​നം ന​ട​പ്പി​ലാ​ക്കു​മെ​ന്നും. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​മെ​ന്നും എം​എ​ൽ​എ ഉ​റ​പ്പു ന​ൽ​കി. സി​വി​ൽ സ​ർ​വീ​സ് പ​ഠ​ന​ത്തി​ന് താ​ത്പ​ര്യം അ​റി​യി​ച്ച പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ര​ണ്ടാം വ​ർ​ഷ ബി​എ ഇം​ഗ്ലീ​ഷ് ബി​രു​ദ വി​ദ്യാ​ർ​ഥി അ​ർ​ജു​ന് കോ​ച്ചിം​ഗ് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ബി​ൻ വ​ർ​ക്കി ഉ​റ​പ്പു ന​ൽ​കി.

ഊ​ര് മൂ​പ്പ​ൻ സി.​വി. കു​ട്ട​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ്റ്റെ​ല്ലാ തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ സ​ജീ​വ്, വൈ​സ് പ്രി​സി​ഡ​ന്‍റ് അ​ജി അ​ല​ക്സ്, ഫി​ലി​പ്പ് അ​ഞ്ചാ​നി, എം.​ആ​ർ. ര​മേ​ശ്, ഷീ​ജ മോ​ൾ, ഗ്രേ​സ​മ്മ തോ​മ​സ്, അ​രു​ൺ രാ​ജ്, ര​ശ്മി, ഭ​വാ​നി കു​ട്ട​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Abin Varkey

Recent News

Corehub Up