x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാർ വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് അ​പ​ക​ടം

വെബ് ഡെസ്ക്
Published: July 13, 2026 12:56 AM IST | Updated: July 13, 2026 12:56 AM IST

കാർ വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് ത​ക​ർ​ന്ന നി​ല​യി​ൽ.

മ​ട്ട​ന്നൂ​ർ: ചാ​വ​ശേ​രി പ​ഴ​യ പോ​സ്റ്റ് ഒാഫീ​സി​ന് സ​മീ​പം ഇ​ല​ക്ട്രി​ക് കാർ വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് അ​പ​ക​ടം. ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്ത് നി​ന്ന് ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​ല​ക്‌​ട്രി​ക് വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ടു റോ​ഡ​രി​കി​ലെ വൈ​ദ്യു​ത തൂ​ണി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഇ​രി​ട്ടി ഭാ​ഗ​ത്ത് നി​ന്ന് മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്‌​കൂ​ട്ടി​യി​ലേ​ക്ക് വൈ​ദ്യു​ത ക​മ്പി വീ​ണു കു​ടു​ങ്ങി​യ​തി​നാ​ൽ സ്കൂ​ട്ടി യാ​ത്ര​ക്കാ​രാ​യ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

അ​പ​ക​ട​ത്തി​ൽ വൈ​ദ്യു​ത തൂ​ൺ ത​ക​ർ​ന്ന​തി​നാ​ൽ വൈ​ദ്യു​ത ബ​ന്ധം ത​ട​സ​പ്പെ​ട്ടു. മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

Tags : Accident Nattuvishesham District News

Recent News

Corehub Up