x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടെ സ്വ​ർ​ണ​വും പ​ണ​വും ത​ട്ടിയ പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 6, 2026 03:30 AM IST | Updated: August 6, 2026 03:30 AM IST

പ്രതീകാത്മക ചിത്രം

ചാ​വ​ക്കാ​ട്: കെ​ട്ടി​ട​നി​ർ​മാ​ണ ജോ​ലി​ക്ക് കൊ​ണ്ടു​പോ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടെ സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യ പ്ര​തി പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ പൂ​വാ​ട്ടു​പ​റ​മ്പ് പ്ര​ശാ​ന്ത്(43 )ആ​ണ് പി​ടി​യി​ലാ​യ​ത്. ഉ​ലു​ങ്ക​ൽ​പേ​ട്ട പൂ​മാ​ങ്കാ​ങ്കം എം. ​കു​പ്പു​സാ​മി(60) യു​ടെ നാ​ലു ഗ്രാം ​തൂ​ക്കം​വ​രു​ന്ന മോ​തി​ര​വും 5000 രൂ​പ​യു​മാ​ണ് യു​വാ​വ് ത​ട്ടി​യെ​ടു​ത്ത​ത്.

‌ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് സം​ഭ​വം. 30 വ​ർ​ഷ​മാ​യി ബ്ലാ​ങ്ങാ​ട് സി​ദ്ധി​ക് പ​ള്ളി​ക്കു​സ​മീ​പം താ​മ​സി​ക്കു​ന്ന കു​പ്പു​സാ​മി പ​തി​വു​പോ​ലെ തൊ​ഴി​ൽ​തേ​ടി ചാ​വ​ക്കാ​ട് എ​ത്തി. പ്ര​ശാ​ന്ത് കു​പ്പു​സാ​മി​യെ പ​ണി​ക്ക് കൊ​ണ്ടു​പോ​യി.

ചേ​റ്റു​വ റോ​ഡി​ൽ നി​ർ​മാ​ണം​ന​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു​സ​മീ​പം ചാ​ലു​കീ​റാ​ൻ തു​ട​ങ്ങു​മ്പോ​ൾ കു​പ്പു​സാ​മി ത​ന്‍റെ മോ​തി​രം ഊ​രി പ​ണ​മ​ട​ങ്ങു​ന്ന പ​ഴ്സി​ൽ​വ​ച്ച് അ​ര​യി​ൽ കെ​ട്ടി. ഇ​തു​ക​ണ്ട യു​വാ​വ് മു​ണ്ടും പ​ഴ്സും മ​റ്റും സ​മീ​പ​ത്തെ ക​ല്ലി​ൽ​വ​ച്ച് പ​ണി ന​ട​ത്താ​ൻ നി​ർ​ദേ​ശി​ച്ചു. പ​ണി ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തേ​ക്കും പ​ണി​യു​ടെ ഭാ​ഗ​മാ​യി കു​പ്പു​സാ​മി​യെ മാ​റ്റി​യ യു​വാ​വ് രൂ​പ​യും മോ​തി​ര​വും അ​ട​ങ്ങു​ന്ന പ​ഴ്സ് കെ​ട്ടി​വ​ച്ചി​രു​ന്ന മു​ണ്ടു​മാ​യി മു​ങ്ങി.

പ​രാ​തി​യെ തു​ട​ർ​ന്ന് ചാ​വ​ക്കാ​ട് പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ സി​സി​ടി​വി കാ​മ​റ പ​രി​ശോ​ധി​ച്ച് മോ​ഷ്ടാ​വി​ന്‍റെ​ചി​ത്രം ശേ​ഖ​രി​ച്ചു. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് അ​യ​ച്ച​പ്പോ​ൾ പ്ര​തി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ഇ​തി​നി​ടെ സ്ഥി​രം ത​ട്ടി​പ്പു​കാ​ര​നാ​യ പ്ര​തി എ​റ​ണാ​കു​ളം റെ​യി​ൽ​വെ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പ്ര​തി​യെ അ​ടു​ത്ത​ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് ചാ​വ​ക്കാ​ട് പോ​ലീ​സ് അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up