x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് ഇ​രു​പ​തു വ​ർ​ഷം ക​ഠി​ന ത​ടവ്

വെബ് ഡെസ്ക്
Published: July 25, 2026 12:27 AM IST | Updated: July 25, 2026 12:27 AM IST

കൊ​യി​ലാ​ണ്ടി:​പ​തി​നാ​ലു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് ഇ​രു​പ​തു വ​ർ​ഷം ക​ഠി​ന ത​ട​വും 55,000രൂ​പ പി​ഴ​യും. ബാ​ലു​ശേ​രി ഇ​യ്യാ​ട്പൂ​ളി​കൂ​ൽ വീ​ട്ടി​ൽ അ​ജ​യിനെ (31) ​യാ​ണ് ശി​ക്ഷി​ച്ച​ത്.

2022​ലാ​ണ് കേ​സി​ന​ആ​സ്പ​ദ​മാ​യ സം​ഭ​വം. ബ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യ പ്ര​തി ബ​സ് യാ​ത്ര​ക്കി​ട​യി​ൽ പെ​ൺ​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ടു​ക​യും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​പ​ക​ര്‍​ത്തു​ക​യു​മാ​യി​രു​ന്നു. ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വി​ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡ​നം തു​ട​രു​ക​യാ​യി​രു​ന്നു.​മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ​ക്ക്‌ ശ്ര​മി​ച്ച​തി​നെ​തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലാ​യി.​പി​ന്നീ​ട് ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രോ​ട് വി​വ​രം പ​റ​യു​ക​യും അ​വ​ർ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up