പി.കെ. ഷാബിൻ
ചങ്ങനാശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് 31 വർഷം കഠിനതടവും 82,000 രൂപ പിഴയും ശിക്ഷ. കുറിച്ചി, ഇത്തിത്താനം സ്വദേശി പി.കെ. ഷാബിൻ ആണ് ശിക്ഷിക്കപ്പെട്ടത്.
ചിങ്ങവനം പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി രഞ്ജിത്ത് കൃഷ്ണനാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം. പിഴത്തുകയിൽനിന്ന് 41,000 രൂപ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. വിചാരണയ്ക്കിടെ 27 സാക്ഷികളെയും 47 രേഖകളും കോടതിയിൽ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.എസ്. മനോജ് ഹാജരായി.
Tags : Nattuvishesham DistrictNews DeepikaNews POCSO case