x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​പാ​രി​യു​ടെ പ​ണം​ക​വ​ർ​ന്ന പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 20, 2026 03:20 AM IST | Updated: July 20, 2026 03:20 AM IST

തി​രു​വി​ല്വാ​മ​ല: ടൗ​ണി​ലെ വ​ളം ഡി​പ്പോ​യി​ൽ​നി​ന്നു വ്യാ​പാ​രി​യു​ടെ ഒ​രു​ല​ക്ഷം രൂ​പ ക​വ​ർ​ന്ന കേ​സി​ൽ മ​ലേ​ശ​മം​ഗ​ലം നെ​ല്ലി​ക്ക​മ​ണ്ണി​ൽ അ​ക്ബ​ർ ബി​ൻ​സ​ൺ(48) നെ ​പ​ഴ​യ​ന്നൂ​ർ സി​ഐ സു​ധി​ലാ​ൽ അ​റ​സ്റ്റു ചെ​യ്തു.
ക​വ​ർ​ച്ച​ന​ട​ന്ന ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ പ്ര​തി പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യി. രാ​വി​ലെ ക​ട തു​റ​ന്ന​യു​ട​നെ​യാ​ണ് മോ​ഷ​ണം. മേ​ശ​പ്പു​റ​ത്തു​വ​ച്ചി​രു​ന്ന ബാ​ഗി​ൽ​നി​ന്നാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. ബൈ​ക്കി​ലെ​ത്തി​യ പ്ര​തി മോ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. കീ​ട​നാ​ശി​നി ആ​വ​ശ്യ​പ്പെ​ട്ട ഇ​യാ​ൾ വ്യാ​പാ​രി​യു​ടെ ശ്ര​ദ്ധ തി​രി​ച്ച് പ​ണ​മ​ട​ങ്ങി​യ ബാ​ഗ് കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു.

സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Nattuvishesham District News

Recent News

Corehub Up