പ്രതീകാത്മക ചിത്രം
നെയ്യാറ്റിന്‍കര: കാപ്പ ഉത്തരവ് ലംഘിച്ച നിരവധി കേസുകളിലെ പ്രതിയെ പോലീസ് പിടികൂടി. നെയ്യാറ്റിന്‍കര ഫോര്‍ട്ട് തെക്കേമഠം വീട്ടില്‍ വൈശാഖ് പോറ്റിയെയാണ് നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ ഉത്തരവ് അനുസരിച്ച് തിരുവനന്തപുരം ജില്ലയില്‍നിന്നും ഇയാളെ നാടു കടത്തിയിരുന്നു. ഉത്തരവ് ലംഘിച്ച് ഇയാള്‍ രഹസ്യമായി നെയ്യാറ്റിന്‍കരയിലും സമീപ പ്രദേശങ്ങളിലും എത്തിയതായി പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്നു നെയ്യാറ്റിന്‍കര പോലീസ് ഇന്‍സ്പെക്ടര്‍ പി. പ്രദീപിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ തെരച്ചിലിലാണ് വൈശാഖിനെ കസ്റ്റഡിയിലെടുത്തത്. എസ്ഐ ദീപു, സിപിഒ ഷൈജു, അജിത്ത്, നിധിന് എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags : Nattuvisesham DistrictNews DeepikaNews arrest