ദേശീയപാതയോരത്ത് ഉപ്പളയില്‍ മാലിന്യങ്ങള്‍ തള്ളിയ നിലയിൽ.
കാസര്‍ഗോഡ്: തലപ്പാടി-ചെങ്കള ദേശീയപാത റീച്ചില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടികളുമായി ഹൈവേ പട്രോളിംഗ് സംഘം. ദീര്‍ഘകാലമായി തലപ്പാടി-ചെങ്കള ദേശീയപാത റീച്ചിലെ ഉപ്പള, മഞ്ചേശ്വരം, മംഗല്പാടി തുടങ്ങിയ ഭാഗങ്ങളില്‍ ദേശീയപാതയോരത്ത് മാലിന്യം തള്ളുന്നവരെ ഹൈവേ പട്രോളിംഗ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരേ പൊലിസ് സ്റ്റേഷനിലും ബന്ധപ്പെട്ട പഞ്ചായത്തിലും പരാതി നല്‍കിയിട്ടുണ്ട്. ദേശീയപാതയോരത്ത് മാലിന്യം തള്ളുന്നത് പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും റോഡിന്റെ ശുചിത്വത്തിനും ഭീഷണിയാകുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവൃത്തികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇനിമുതല്‍ തലപ്പാടി-ചെങ്കള ദേശീയപാത റീച്ചിലെ എല്ലാ ഭാഗങ്ങളിലും മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി ദേശീയപാത പരിപാലന സംഘവും ഹൈവേ പട്രോളിംഗ് സംഘവും പൊലിസും സംയുക്തമായി പരിശോധന ശക്തമാക്കും. പൊതുസ്ഥലങ്ങളിലും ദേശീയപാതയോങ്ങളിലും മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുന്നതിനുള്ള നടപടികള്‍ തുടരും.
Tags :