x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ചേ​രി ഫ​യ​ർ സ്റ്റേ​ഷ​ന് 1.17 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി

വെബ് ഡെസ്ക്
Published: October 3, 2026 10:48 PM IST | Updated: October 3, 2026 10:48 PM IST

മ​ഞ്ചേ​രി ക​രു​വ​ന്പ്ര​ത്ത് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന അ​ഗ്നി​ര​ക്ഷാ നി​ല​യം.

മ​ഞ്ചേ​രി: മ​ഞ്ചേ​രി ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു സ്റ്റേ​ഷ​ന്‍റെ അ​വ​ശേ​ഷി​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി 1.17 കോടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി എം.​റ​ഹ്മ​ത്തു​ള്ള എം​എ​ൽ​എ അ​റി​യി​ച്ചു.
കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ൽ കാ​ല​താ​മ​സം നേ​രി​ട്ട​തി​നെത്തു​ട​ർ​ന്ന് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഗ്രൗ​ണ്ട് ഫ്ളോ​റും ഒ​ന്നാം നി​ല​യും പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ആ​വ​ശ്യ​മാ​യ ശേ​ഷി​ച്ച നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ർ സ്റ്റേ​ഷ​ന് ചു​റ്റു​മ​തി​ൽ നി​ർ​മി​ക്കു​ന്ന​തി​നും ഇ​ല​ക‌്ട്രി​ഫി​ക്കേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ​ക്കു​മാ​ണ് ഇ​പ്പോ​ൾ അ​നു​വ​ദി​ച്ച തു​ക വി​നി​യോ​ഗി​ക്കു​ക.
മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യു​ടെ ക​ച്ചേ​രി​പ്പ​ടി ഐ​ജി​ബി​ടി ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ലെ താ​ത്കാ​ലി​ക മു​റി​യി​ലാ​ണ് നി​ല​വി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

2016 മു​ത​ൽ താ​ത്കാ​ലി​ക സം​വി​ധാ​ന​ത്തി​ലാ​ണ് മ​ഞ്ചേ​രി ഫ​യ​ർ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്വ​ന്തം കെ​ട്ടി​ടം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഈ ​പ​രി​മി​തി പ​രി​ഹ​രി​ക്കാ​നാ​കും.

ക​രു​വ​ന്പ്ര​ത്ത് സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വി​ട്ടു​ന​ൽ​കി​യ 50 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു സ്റ്റേ​ഷ​ന്‍റെ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ഗ്രൗ​ണ്ട് ഫ്ളോ​റും ര​ണ്ട് നി​ല​ക​ളും ഉ​ൾ​പ്പെ​ടു​ന്ന കെ​ട്ടി​ട​മാ​യാ​ണ് ആ​ദ്യം രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്.

എ​ന്നാ​ൽ നി​ർ​മാ​ണ​ച്ചെ​ല​വ് വ​ർ​ധി​ച്ച​തി​നെത്തു​ട​ർ​ന്ന് മു​ഴു​വ​ൻ പ്ര​വൃ​ത്തി​ക​ളും നി​ശ്ചി​ത തു​ക​യ്ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​രാ​റു​കാ​ർ അ​റി​യി​ച്ച​തോ​ടെ നി​ല​വി​ൽ ഗ്രൗ​ണ്ട് ഫ്ളോ​റും ഒ​ന്നാം നി​ല​യു​മാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 2.75 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണം ന​ട​ത്തി​യ​ത്.
ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തി​നാ​യി നേ​ര​ത്തെ ര​ണ്ട് ത​വ​ണ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി സ​മ​ർ​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല.
പു​തി​യ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​തോ​ടെ ഫ​യ​ർ സ്റ്റേ​ഷ​ന്‍റെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും വൈ​ദ്യു​തീ​ക​ര​ണ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ശേ​ഷി​ച്ച പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Tags : Nattuvishesham Districtnews Deepikanews Administrative s

Recent News

Corehub Up