കോഴിക്കോട്:വിവിധ ഇടങ്ങളില്‍ ലോഡ്ജില്‍ മുറിയെടുത്ത് വലിയതോതില്‍ ലഹരി വില്പന നടത്തി വരികയായിരുന്ന യുവാവ് പിടിയില്‍. ഓപറേഷൻ തൂഫാന്റെ ഭാഗമായി ഭാഗമായി നടത്തിയ കർശന പരിശോധനയിലാണ് മെഡിക്കൽ കോളജ് പൊലിസ് സ്റ്റേഷന് പരിധിയില്‍ നിന്നും വിൽപനക്കായി സൂക്ഷിച്ച 600.21 ഗ്രാം എംഡിഎംഎയും എണ്‍പതിനായിരത്തോളം രൂപയുമടക്കം മലപ്പൂറം മക്കട സ്വദേശി നടുവത്ത് കണ്ടിയിൽ മുഹമ്മദ് ഷാഫി (38)പിടിയിലായത്.
നെല്ലിക്കോട് ടി.പി. കുമാരൻ നായർ റോഡിലുള്ള നെസ്റ്റിംഗ് റസിഡന്‍സിയില്‍ വച്ചാണ് പ്രതി പിടിയിലായത്.പ്രതി താമസിക്കുന്ന മുറിയുടെ വാതിലില്‍ മുട്ടിയ പൊലിസിനെ കണ്ട് ബാഗുമെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തടഞ്ഞുനിർത്തുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും എംഡിഎംഎയും, ഇലക്ട്രോണിക് ത്രാസും സിപ്പ് ലോക്ക് കവറുകളുംപണവും കണ്ടെത്തുകയായിരുന്നു. ഡൽഹി, ബംഗളൂരു ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കേരളത്തിലേക്ക് മൊത്തമായി എംഡിഎംഎ എത്തിക്കുന്ന ലഹരി മാഫിയാ സംഘങ്ങളിൽ നിന്ന് വലിയ അളവിൽ മയക്കുമരുന്ന് വാങ്ങിച്ച് വിൽപന നടത്തുകയായിരുന്നു പ്രതിയുടെ രീതി.
ആരും ശ്രദ്ധിക്കപ്പെടാൻ സാധ്യതയില്ലാത്ത സ്ഥലങ്ങളിലെ ലോഡ്ജുകളിൽ റൂമെടുത്ത് മയക്കുമരുന്ന് ചെറിയ പാക്കറ്റികളിലാക്കി വിൽപനയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് പിടിയിലാകുന്നത്. പ്രതി ആരിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്നും ആർക്കെല്ലാമാണ് വിൽക്കുന്നതെന്നും അന്വേഷിച്ച് വരികയാണെന്നും പൊലിസ് പറഞ്ഞു.
Tags : Nattuvishesham Districtnews Deepikanews Large-scale drug