വാര്‍ഷികാഘോഷവും കുടുംബ സംഗമവും ഉഷ വിജയന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
മാനന്തവാടി: കൂട്ടുങ്ങല്‍ ഫാമിലി ട്രസ്റ്റ് വാര്‍ഷികാഘോഷവും കുടുംബ സംഗമവും നടത്തി. ഒണ്ടയങ്ങാടി പാരിഷ് ഹാളില്‍ ഉഷ വിജയന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് കെ.ഡി. ആന്റു അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോര്‍ജ് മൈലാടൂര്‍, ഫാ. തോമസ് വാഴച്ചാലില്‍, പി.ടി. ബിജു, സിസ്റ്റര്‍ എലിസബത്ത്, സിസ്റ്റര്‍ വത്സ ആന്റണി, ടോബി സെബാസ്റ്റ്യന്‍, ജസി ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.