തിരുവനന്തപുരം: പുതിയതായി ആരംഭിച്ച ഹോട്ടലിനും ജ്യൂസ് സ്റ്റാളിനും നഗരസഭാ ലൈസൻസ് അനുവദിക്കുന്നതിന് 10,000 കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ തിരൂരങ്ങാടി നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേതിരുവനന്തപുരം കാട്ടാക്കട സ്വദേശിയുമായ എസ്. ശ്രീജി അറസ്റ്റിൽ. ശ്രീജി താമസിച്ചിരുന്ന റൂമിലെത്തി പണം കൈമാറണമെന്നായിരുന്നു പരാതിക്കാരിയോട് ആവശ്യപ്പെട്ടിരുന്നത്. വിജിലൻസ് നിർദേശ പ്രകാരം പണം കൈമാറിയശേഷം പരാതിക്കാരി റൂമിൽനിന്നും ഇറങ്ങി കെട്ടിടത്തിനു താഴെ എത്തിയ സമയം വിജിലൻസ് സംഘമെത്തി വാതിലിൽ മുട്ടിയപ്പോൾ സംശയം തോന്നിയ ശ്രീജി കൈക്കൂലി പണം ശുചിമുറിയിലെ ക്ലോസറ്റിൽ നിക്ഷേപിച്ച് ഫ്ലഷ് ചെയ്യുകയായിരുനനു.