ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
നടവയല്‍: സൂക്ഷ്മാസൂത്രണരേഖ തയാറാക്കുന്നതിന്റെ ഭാഗമായി നെയ്ക്കുപ്പയില്‍ വനസംരക്ഷണ സമിതി പിആര്‍എ (പാര്‍ട്ടിസിപ്പേറ്ററി റൂറല്‍ അപ്രൈസല്‍) നടത്തി. നെയ്ക്കുപ്പ പാരിഷ് ഹാളില്‍ ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
വനസംരക്ഷണ സമിതി പ്രസിഡന്റ് വി.ജെ. തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികകൃഷ്ണന്, വൈസ് പ്രസിഡന്റ് ടി. ഹംസ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണന്, ജില്ലാ പഞ്ചായത്ത് അംഗങ്ങായ വി.എന്‍. ശശീന്ദ്രന്, സുനില്‍കുമാര്‍, പൂതാടി പഞ്ചായത്ത് അംഗം ബിജു ഇരട്ടമുണ്ടക്കല്‍, ബിഎംസി ചെയര്മാന് ടി.സി. ജോസഫ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എം.കെ. രാജീവ്കുമാര്‍, എഫ്ഡിഎ കോ-ഓര്‍ഡിനേറ്ററും ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസറുമായ ബീരാന്‍കുട്ടി, പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എ. നിജേഷ്, സമിതി സെക്രട്ടറി എ.എ. രവീന്ദ്രന്, വൈസ് പ്രസിഡന്റ് അന്നക്കുട്ടി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
പത്ത് വര്‍ഷത്തേക്കുള്ള സൂക്ഷ്മാസൂത്രണ രേഖ തയാറാക്കുന്നതിന് ആവശ്യമായ ചര്‍ച്ച നടത്തി. വനസംരക്ഷണത്തിനും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ഭൂപടങ്ങള്‍ സമിതി അംഗങ്ങള്‍ നിര്‍മിച്ചു.
ജില്ലാ പഞ്ചായത്തും നെയ്ക്കുപ്പ വനസംരക്ഷണ സമിതിയും ചേര്‍ന്ന് നെയ്ക്കുപ്പയില്‍ നിര്‍മിക്കുന്ന വനസസ്യ വൈവിധ്യ സംരക്ഷണ ഉദ്യാനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച നടന്നു.
Tags : Nattuvishesham Districtnews Deepikanews Neykuppa Forest