ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ കൃഷി മന്ത്രി ടി. സിദ്ദിഖ് പുഷ്പാര്‍ച്ചന നടത്തുന്നു.
മുതിരേരി: ചെറുപുഷ്പ മിഷന്‍ലീഗ് മുതിരേരി ശാഖാംഗങ്ങള്‍ മിഷന് മാസാചരണത്തിന്റെ ഭാഗമായി പാതയോരവും സൈന്‍ ബോര്‍ഡുകളും വൃത്തിയാക്കി. ബസ് കാത്തിരിപ്പുകേന്ദ്രം ശുചീകരിച്ചു. ശാഖ ഡയറക്ടര്‍ ഫാ. ബിനു പൈനുങ്കല്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ബെറ്റി, പ്രസിഡന്റ് ഷേര്‍ലി ഒറ്റപ്ലാക്കല്‍, മേഖല എക്സിക്യുട്ടീവ് കമ്മിറ്റി അംഗം നിനി കുറുപ്പന്‍പറമ്പില്‍, ഷൈല പാലത്തുംതലയ്ക്കല്‍, നിമ്മി കുറുപ്പന്‍പറമ്പില്‍, സിനി അരഞ്ഞാണിയില്‍, പ്രിന്‍സി തട്ടുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി. അമ്പതോളം കുട്ടികള്‍ പങ്കെടുത്തു.
കേണിച്ചിറ: കെപിസിസി സാംസ്കാരിക സാഹിതി ബത്തേരി നിയോജമണ്ഡലം കമ്മിറ്റി ടൗണില്‍ "ഗാന്ധിപഥം 2026' എന്ന പേരില്‍ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു.
സാഹിതി നിയോജകമണ്ഡലം പ്രസിഡന്റ് ബിനു മാങ്കൂട്ടത്തില്‍ അധ്യക്ഷത വഹിച്ചു. സുരേഷ്ബാബു വാളല്‍, കെ.പി. മധു, കെ.ജി. ബാബു, ആന്റണി ചീരാല്‍, മേഴ്സി സാബു എന്നിവര്‍ പ്രസംഗിച്ചു.
കല്‍പ്പറ്റ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു. ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ വീക്ഷണങ്ങളും ആശയങ്ങളും കാലാതീതമാണെന്ന് അദ്ദേഹം പറഞ്ഞു. സത്യസന്ധമായ തെരഞ്ഞെടുപ്പിന് രാജ്യത്തെ ജനങ്ങള്‍ക്ക് തെരുവിലിറങ്ങേണ്ട അവസ്ഥയാണ് ഇപ്പോഴെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം പി.പി. ആലി, എം.എ. ജോസഫ്, കെ.വി. പോക്കര് ഹാജി, നിസി അഹമ്മദ്, പി.കെ. അബ്ദുറഹ്മാന്, നജീബ് കരണി, ബി. സുരേഷ്ബാബു, പോള്‍സണ്‍ കൂവക്കല്‍, ഗിരീഷ് കല്‍പ്പറ്റ, ഡിന്റോ ജോസ്, ഉഷ തമ്പി, ശശി പന്നിക്കുഴി എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepikanews Gandhi Jayanti