x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ച്ച​ക്ക​റി വി​ല കൂ​ടു​ന്നു, കു​ടും​ബ ബ​ജ​റ്റു​ക​ള്‍ താ​ളംതെ​റ്റി

വെബ് ഡെസ്ക്
Published: October 4, 2026 12:39 AM IST | Updated: October 4, 2026 12:39 AM IST

കോ​ഴ​ഞ്ചേ​രി: ഉ​ത്സ​വ സീ​സ​ണു​ശേ​ഷം പ​ച്ച​ക്ക​റി​വി​ല വീ​ണ്ടും കു​തി​ച്ചു​യ​രു​ന്നു. പ​ച്ച​ക്ക​റി​യോ​ടൊ​പ്പം ചെ​റു​നാ​ര​ങ്ങ​യ്ക്കും പൊ​ള്ളു​ന്ന വി​ല​യാ​ണ്. സാ​ധാ​ര​ണ​ക്കാ​രു​ടെ കു​ടും​ബ ബ​ജ​റ്റ് പ​ച്ച​ക്ക​റി​വി​ല വ​ര്‍​ധ​ന​യി​ലൂ​ടെ താ​ളം​തെ​റ്റു​ക​യാ​ണ്. ചെ​റു​നാ​ര​ങ്ങയു​ടെ വി​ല ഉ​യ​ര്‍​ന്ന​തോ​ടെ വീ​ട്ടാ​വ​ശ്യ​ങ്ങ​ള്‍​ക്കു​പു​റ​മേ ഹോ​ട്ട​ലു​ക​ള്‍ ജ്യൂ​സ് സെ​ന്‍ററു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്.

ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മൂ​ലം വി​പ​ണി​യി​ലേ​ക്ക് പ​ച്ച​ക്ക​റി വ​ര​വ് കു​റ​ഞ്ഞ​താ​ണ് വി​ല​വ​ര്‍​ധ​ന​യ്ക്കു കാ​ര​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്. ത​ക്കാ​ളി​ക്ക് ഒ​രു കി​ലോ​ക്ക് 80 രൂ​പ​യാ​ണ് വി​പ​ണി​വി​ല.
ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​വ​രെ 40 രൂ​പ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍ 80 രൂ​പ​യ്ക്കാ​ണ് ത​ക്കാ​ളി വി​ല്പ​ന ന​ട​ത്തു​ന്ന​ത്. എ​ന്നാ​ല്‍ മൊ​ത്ത​വ്യാ​പാ​രി​ക​ള്‍ ഒ​ന്ന​ര​കി​ലോ ത​ക്കാ​ളി​ക്ക് 100 രൂ​പ​യ്ക്കാ​ണ് വി​ല്ക്കു​ന്ന​ത്. ഏ​റ്റ​വും ന​ല്ല നാ​ര​ങ്ങ പു​ളി​യം​കു​ടി നാ​ര​ങ്ങ​യാ​ണ്. ത​മി​ഴ്‌​നാ​ട്ടി​ലെ രാ​ജ​പാ​ള​യ​ത്തി​ന് അ​ടു​ത്തു​ള്ള സ്ഥ​ല​മാ​യ പു​ളി​യം​കു​ടി​യി​ല്‍ നി​ന്നാ​ണ് ഈ ​നാ​ര​ങ്ങ എ​ത്തു​ന്ന​ത്. കൂ​ടു​ത​ല്‍ നീ​ര് നാ​ര​ങ്ങ​യ്ക്ക് ഉ​ണ്ട് എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. 280 രൂ​പ മു​ത​ല്‍ 300 രൂ​പ വ​രെ​യാ​ണ് ഇ​തി​ന്‍റെ വി​ല. ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ നാ​ര​ങ്ങ​യും കൂ​ടി​യ വി​ല​യ്ക്കാ​ണ് വി​ല്‍​ക്കു​ന്ന​ത്.

ഏ​ത്ത​യ്ക്കാ​യു​ടെ വി​ല 80 രൂ​പ​യും ചെ​റി​യ ഉ​ള്ളി​യു​ടെ വി​ല 120 രൂ​പ​യും ക​ട​ന്നി​രി​ക്കു​ക​യാ​ണ്. 40 രൂ​പ ഉ​ണ്ടാ​യി​രു​ന്ന പ​ട​വ​ല​ങ്ങ​യു​ടെ ഇ​പ്പോ​ഴ​ത്തെ വി​പ​ണി​വി​ല 80 രൂ​പ​യാ​ണ്.
വെ​ള്ള​രി​ക്ക 30 രൂ​പ​യി​ല്‍ നി​ന്ന് 60 രൂ​പ​യാ​യി വ​ര്‍​ധി​ച്ചു. ഇ​ഞ്ചി 160 രൂ​പ​യി​ല്‍ നി​ന്നും 200 രൂ​പ​യാ​യും വെ​ളു​ത്തു​ള്ളി​ക്ക് 250 രൂ​പ​യാ​യും വി​ല ഉ​യ​ര്‍​ന്നു.
പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല നി​യ​ന്ത്രി​ക്കു​ന്ന​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹോ​ര്‍​ട്ടി കോ​ര്‍​പ​റേ​ഷ​ന്‍ ഇ​ട​പെ​ടാ​ത്ത​താ​ണ് വി​ല വ​ര്‍​ധ​ന രൂ​ക്ഷ​മാ​കാ​ന്‍ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

­­ഈ ​നി​ല തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ ഇ​നിയും പ​ച്ച​ക്ക​റി​യു​ടെ വി​ല വ​ര്‍​ധി​ക്കു​മെ​ന്ന് കോ​ഴ​ഞ്ചേ​രി തെ​ക്കേ​മ​ല​യി​ലെ പ​ച്ച​ക്ക​റി മൊ​ത്ത​വ്യാ​പാ​രി​യാ​യ ജി. ​അ​ജീ​ഷ്‌​കു​മാ​ര്‍ പ​റ​ഞ്ഞു. ബീ​ന്‍​സ്, പ​യ​ര്‍ തു​ട​ങ്ങി​യവയു​ടെ വി​ല​യും വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ബീ​ന്‍​സി​ന് കി​ലോ​ഗ്രാ​മി​ന് 130 രൂ​പ ആ​യും കു​റ്റി​പ്പ​യ​റി​നും 110 രൂ​പ​യാ​യും വി​ല ഉ​യ​ര്‍​ന്നു.

പ​ച്ച​ക്ക​റി​ക​ള്‍​ക്ക് വി​ല കൂ​ടി​യ​തോ​ടെ കു​ടും​ബ ബ​ജ​റ്റ് താ​ളം തെ​റ്റു​ക​യാ​ണ്. മ​ത്സ്യം, മാം​സം തു​ട​ങ്ങി​യ​വ​യോ​ടൊ​പ്പം പ​ച്ച​ക്ക​റി​യു​ടെ വി​ല​യും ഉ​യ​ര്‍​ന്ന​തോ​ടെ മാ​സ ബ​ജ​റ്റി​ല്‍ അ​ധി​ക തു​ക​യാ​ണ് മാ​റ്റി​വ​യ്‌​ക്കേ​ണ്ടി​വ​ന്നി​രി​ക്കു​ന്ന​ത്. ഇ​ത്ര​യ​ധി​കം വി​ല കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ള്‍ ഇ​ട​പെ​ട​ണം. നി​ല​വി​ല്‍ വി​ല നി​യ​ന്ത്ര​ണ​ത്തി​നു യാ​തൊ​രു ഇ​ട​പെ​ട​ലും ഉ​ണ്ടാ​കു​ന്നി​ല്ല.
തു​ള​സീ​മോ​ഹ​ന്‍,
കൊ​ച്ചു​പ​ള്ളി​യി​ൽ, വ​ര​യ​ന്നൂ​ര്‍.

Tags : Nattuvishesham Districtnews Deepikanews Vegetable prices

Recent News

Corehub Up