പരിസ്ഥിതി സൗഹൃദ സഞ്ചിയുമായി വികാസ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി അംഗങ്ങള്‍.
കോടഞ്ചേരി: മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി സമുചിതമായി ആചരിച്ചു. ബസ് സ്റ്റാൻഡിൽ മഹാത്മഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന, പരിസര രുചീകരണം എന്നിവ നടത്തി.
അനുസ്മരണ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ്, ബേബി വളയത്തിൽ, ജിജി എലുവാലുങ്കൽ, ശിവദാസൻ താഴെ പാലാട്ട്, മിനി സണ്ണി, ജോബി ജോസഫ്, ജ്യോതി സന്തോഷ്, റെജി തമ്പി, നാൻസി ജോഷി, റീന ബിജു, ഫ്രാൻസിസ് ചാലിൽ, ജോസ് നീർവേലിൽ, ഷിജി ബിജു എന്നിവർ പ്രസംഗിച്ചു.
കോഴിക്കോട്: മേരിക്കുന്ന് നിര്‍മല ഹോസ്പിറ്റല്‍, വികാസ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു.
നിര്‍മല ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ ഫെര്ണാണ്ടഉദ്ഘാടനം ചെയ്തു.വികാസ് നിര്‍മിച്ച പരിസ്ഥിതി സൗഹൃദ തുണി സഞ്ചിയുടെ വിതരണോദ്ഘാടനം ഡോ.പ്രഫുല്നിര്വഹിച്ചു.തുടര്‍ന്ന് ഗാന്ധിജയന്തി ദിന സന്ദേശവും നല്കി.വികാസ് ഡയറക്ടര്‍ സിസ്റ്റര്‍ ജ്യോത്സ്ന,സിസ്റ്റര്‍ ജിജിന, മുഹമ്മദ് മിധുലാജ്, ലില്ലി എന്നിവര്‍ പ്രസംഗിച്ചു.നിര്‍മല നഴ്സിംഗ് കോളജ് വിദ്യാര്‍ഥികളും നിര്‍മല ഹോസ്പിറ്റള്‍ വിദ്യാര്‍ത്ഥികളും ഹോസ്പിറ്റല്‍ സ്റ്റാഫ് അംഗങ്ങളുംപങ്കെടുത്തു.