പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വിപുലീകൃത യോഗം ആറ്, ഏഴ് തീയതികളില്‍ പത്തനംതിട്ടയില്‍ നടക്കും. രണ്ട് ദിവസം നീണ്ടു നില്ക്കുന്ന പ്രതിനിധികളുടെ യോഗം ജില്ലാ കമ്മിറ്റി ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ ആറിനു രാവിലെ പത്തിനു തുടങ്ങും. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന് ഉദ്ഘാടനം ചെയ്യും. 106 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പത്രസമ്മേളനത്തില്‍ പറഞ്ഞു.
സിപിഎമ്മിനെ ശക്തിപ്പെടുത്താനുള്ള പരിപാടികളാണ് യോഗം ചര്‍ച്ച ചെയ്യുക. തദ്ദേശ സ്ഥാപന, നിയമസഭ തെരഞ്ഞെടുപ്പുഫലം സ്വാഭാവികമായി ചര്‍ച്ച ചെയ്യപ്പെടും. പാര്‍ട്ടിയുടെ നയപരിപാടികളടക്കം യോഗത്തില്‍ വിശദമാക്കും. സംഘടനാ ശേഷിയും ബഹുജന സ്വാധീനവും വര്‍ധിപ്പിക്കാന്‍ ആവശ്യമായ തീരുമാനങ്ങളും യോഗത്തില്‍ ഉണ്ടാകും. ജില്ലാ കമ്മിറ്റി അംഗങ്ങൾ, ഏരിയാ സെക്രട്ടറിമാര്‍, ഓരോ ഏരിയാ കമ്മിറ്റിയില്‍ നിന്നും നിശ്ചയിക്കപ്പെട്ട മൂന്നു പേര്, വര്‍ഗ, ബഹുജന സംഘടനകളില്‍ നിന്നും മൂന്നു പേര് എന്നിവരാണ് പങ്കെടുക്കു. എകെഎസ്, പികെഎസ്, പുകസ പ്രതിനിധികളും ഉണ്ടാകും. എല്ലാ ഘടകങ്ങളിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്.
ഡോ. തോമസ് ഐസക്, പി.രാജീവ്, പി. സതീദേവി, പി.കെ. ബിജു, എം.വി.ജയരാജന്, സജി ചെറിയാൻ, വി.എന്‍. വാസവന്, പി. ജയരാജൻ, ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് സംസ്ഥാന സമിതിയില്‍ നിന്നും പങ്കെടുക്കുന്നത്.
ഏഴിനു വൈകുന്നേരം പത്തനംതിട്ടയില്‍ റാലി നടക്കും. വിവിധ കേന്ദ്രങ്ങളില്‍ സംഗമിച്ചെത്തുന്ന പ്രവര്‍ത്തകര്‍ റാലിയായി പൊതുസമ്മേളന വേദിയായ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഗ്രൗണ്ടില്‍ സമ്മേളിക്കും. തുടര്‍ന്നു നടക്കുന്ന സമ്മേളനം എ. വിജയരാഘവന് ഉദ്ഘാടനം ചെയ്യും.
ജനറല്‍ കണ്‍വീനര്‍ ഓമല്ലൂര്‍ ശങ്കരൻ, കണ്‍വീനര്‍ എം.വി. സഞ്ചു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Tags : Nattuvishesham Districtnews Deepikanews CPM's expanded