സരോവരം ബയോപാർക്കിലെ സൂചനാ ബോര്‍ഡുകള്‍ ശുചീകരിക്കുന്നു.
കോഴിക്കോട്: ഗാന്ധി ജയന്തി ദിനത്തിൽ ശുചിത്വ സന്ദേശവുമായി കോഴിക്കോട്ടെ സരോവരം ബയോപാർക്കിലെ സൂചനാ ബോര്‍ഡുകള്‍ വാക്കറൂ കമ്മ്യൂണിറ്റി ശുചീകരിച്ചു.
ആരോഗ്യം, സൗഹൃദം, സമൂഹ നന്മ എന്നിവ മുൻനിർത്തി സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായാണ് ഈ ശുചിത്വ യജ്ഞം നടത്തിയത്. സരോവരം ബയോപാർക്കിലെ കാടുകയറിയും പൊടിപടലങ്ങൾ മൂടിയും കിടന്ന ദിശാഫലകങ്ങൾ അംഗങ്ങൾ ചേർന്ന് വൃത്തിയാക്കി. മഴക്കാലത്തും മറ്റും ദിശാഫലകങ്ങൾ മറഞ്ഞുപോകുന്നത് സന്ദർശകർക്കും യാത്രക്കാർക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുക എന്നതും ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നു.
നടത്തം കേവലം വ്യായാമം മാത്രമല്ല, അത് സമൂഹത്തെ കൂട്ടിയിണക്കാനും നന്മ ചെയ്യാനുമുള്ള ഒരു മാധ്യമം കൂടിയാണെന്ന് വാക്കറൂ കമ്മ്യൂണിറ്റി പ്രതിനിധികൾ വ്യക്തമാക്കി.ശേഖരിച്ച മാലിന്യങ്ങൾ സംസ്കരണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നീക്കം ചെയ്തു.