x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബേ​പ്പൂ​ർ ബി​സി റോ​ഡ് ജം​ഗ്ഷ​നി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്

വെബ് ഡെസ്ക്
Published: October 3, 2026 11:51 PM IST | Updated: October 3, 2026 11:51 PM IST

കോ​ഴി​ക്കോ​ട് : ബേ​പ്പൂ​ർ ബി​സി റോ​ഡ് ജം​ഗ്ഷ​നി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​പ്പാ​ത​ക​ൾ കൈ​യേ​റി പാ​ർ​ക്ക് ചെ​യ്തി​ട്ടു​ള്ള​തും ഗ​താ​ഗ​ത​നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​തു​മാ​യ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം.

പ്ര​ദേ​ശ​ത്തെ രാ​ത്രി​കാ​ല മ​ദ്യ​പാ​നം, ല​ഹ​രി വി​ൽ​പ​ന എ​ന്നി​വ​യ്ക്കെ​തി​രെ​യും ഫ​റോ​ക്ക് അ​സി. ക​മ്മി​ഷ​ണ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ക​മ്മി​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ന​ട​പ്പാ​ത​യി​ലു​ടെ സു​ര​ക്ഷി​ത​വും ത​ട​സ​ര​ഹി​ത​വു​മാ​യി സ​ഞ്ച​രി​ക്കാ​നാ​വ​ണം.​അ​പ​ക​ട​ര​മാ​യ പാ​ർ​ക്കിം​ഗ് നി​യ​ന്ത്രി​ക്ക​ണം. തെ​രു​വു​നാ​യ ശ​ല്യം, മാ​ലി​ന്യം ത​ള്ള​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലും ക​ർ​ശ​ന​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മി​ഷ​ൻ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.​പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മി​ഷ​ൻ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി. ബേ​പ്പൂ​ർ ബി.​സി റോ​ഡ് ജം​ഗ്ഷ​നി​ൽ ന​ട​പ്പാ​ത കൈ​യേ​റി സ്വ​കാ​ര്യ​ബ​സു​ക​ളും സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളും അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി. ഇ​തു​കാ​ര​ണം വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ര്‍ റോ​ഡി​ലൂ​ടെ ന​ട​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണെ​ന്ന് പ​രാ​തി​യു​ണ്ട്.

Tags : Nattuvishesham Districtnews Deepikanews Illegal parking

Recent News

Corehub Up