x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര്‍​ഷ​ക​ര്‍​ക്ക് മു​ഴു​വ​ന്‍ സേ​വ​ന​വും സ്മാ​ര്‍​ട്ട് കാ​ര്‍​ഡ് വ​ഴി ല​ഭ്യ​മാ​ക്കും: മ​ന്ത്രി ടി. ​സി​ദ്ദി​ഖ്

വെബ് ഡെസ്ക്
Published: October 4, 2026 12:51 AM IST | Updated: October 4, 2026 12:51 AM IST

മു​ട്ടി​ല്‍ സ്മാ​ര്‍​ട്ട് കൃ​ഷി​ഭ​വ​ന്‍ ശി​ലാ​ഫ​ല​കം കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് അ​നാ​ച്ഛാ​ദ​നം ചെ​യ്യു​ന്നു.

ക​ല്‍​പ്പ​റ്റ: കൃ​ഷി വ​കു​പ്പ് മു​ഖേ​ന​യു​ള്ള മു​ഴു​വ​ന്‍ സേ​വ​ന​വും ക​ര്‍​ഷ​ക​ര്‍​ക്ക് ഫാ​ര്‍​മ​ര്‍ സ്മാ​ര്‍​ട്ട് ഐ​ഡി കാ​ര്‍​ഡി​ലൂ​ടെ ല​ഭ്യ​മാ​ക്കു​മെ​ന്ന് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക​തി​ര്‍ പോ​ര്‍​ട്ട​ല്‍ സ്മാ​ര്‍​ട്ട് ഐ​ഡി കാ​ര്‍​ഡ്, സോ​യി​ല്‍ ഹെ​ല്‍​ത്ത് കാ​ര്‍​ഡ് എ​ന്നി​വ​യു​ടെ സം​സ്ഥാ​ന​ത​ല വി​ത​ര​ണ​വും മു​ട്ടി​ല്‍ സ്മാ​ര്‍​ട്ട് കൃ​ഷി​ഭ​വ​നും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ര്‍​ഷ​ക​ര്‍​ക്ക് മി​ക​ച്ച ഡി​ജി​റ്റ​ല്‍ സേ​വ​നം സാ​ധ്യ​മാ​ക്കാ​നാ​ണ് ഫാ​ര്‍​മ​ര്‍ സ്മാ​ര്‍​ട്ട് ഐ​ഡി കാ​ര്‍​ഡ് ഒ​രു​ക്കു​ന്ന​ത്.

ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ വി​റ്റ​ഴി​ക്കാ​നാ​കും. കേ​ന്ദ്ര, സം​സ്ഥാ​ന പ​ദ്ധ​തി​ക​ള്‍​ക്ക് അ​നു​ബ​ന്ധ​മാ​യ ക​ര്‍​ഷ​ക ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ ക​തി​ര്‍ സ്മാ​ര്‍​ട്ട് ഐ​ഡി കാ​ര്‍​ഡി​ലൂ​ടെ ല​ഭ്യ​മാ​കും. പ​ദ്ധ​തി സം​സ്ഥാ​ന​ത്തെ 1,076 കൃ​ഷി ഭ​വ​നു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. പ്ര​കൃ​തി​ക്ഷോ​ഭ വി​ള​നാ​ശ കു​ടി​ശി​ക​യാ​യ 110 കോ​ടി​യോ​ളം രൂ​പ​യു​ടെ വി​ത​ര​ണം ഈ ​മാ​സം ആ​രം​ഭി​ക്കും. ഇ​ന്‍​ഷ്വ​റ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 6.25 കോ​ടി രൂ​പ​യു​ടെ അ​ലോ​ട്ട്‌​മെ​ന്‍റ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് 192 കോ​ടി രൂ​പ വ​നം​വ​കു​പ്പി​ന് ന​ല്‍​കി​യി​ട്ടു​ണ്ട്. ക​യ​റ്റു​മ​തി അ​ധി​ഷ്ഠി​ത കാ​ര്‍​ഷി​ക സം​സ്‌​ക​ര​ണ രീ​തി​ക​ളി​ലേ​ക്ക് സ​ര്‍​ക്കാ​ര്‍ ക​ട​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​റു​മാ​സ​ത്തി​ന​കം ക​ര്‍​ഷ​ക​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മു​ട്ടി​ല്‍ കൃ​ഷി ഭ​വ​നി​ല്‍ ന​ട​ന്ന ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ഹം​സ വി​ത്ത് വി​ത​ര​ണം, എ​ല്‍ നി​നോ പ​ത്രി​ക വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഹ​നീ​ഫ ക​തി​ര്‍ മ​ണ്ണ് പ​രി​ശോ​ധ​ന പോ​ര്‍​ട്ട​ല്‍ മൊ​ഡ്യൂ​ള്‍, സോ​യി​ല്‍ ഹെ​ല്‍​ത്ത് കാ​ര്‍​ഡ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൃ​ഷി അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ എ​സ്. സ​പ്‌​ന, പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫി​സ​ര്‍ ബി.​ജെ. സീ​മ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ പി.​കെ. മു​ഹ​മ്മ​ദ് ഷാ​ഫി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്റ് എം.​ജി. ബി​ജു, മു​ട്ടി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​പി. ര​ഞ്ജി​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് ലീ​ന സി. ​നാ​യ​ര്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ യു.​എ​സ്. മു​ഹ​മ്മ​ദ് ഷ​ജീ​ദ്, ആ​യി​ഷാ​ബി, നി​ഷീ​ദ് ചാ​ഴി​വ​യ​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ന്‍ അം​ഗം ന​സീ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ ശ​ശി പ​ന്നി​ക്കു​ഴി, ഇ.​എം. ഉ​ഷ, സ​ലാം, ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ എ.​ആ​ര്‍. സു​രേ​ഷ്, മു​ട്ടി​ല്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷി​നാ​സ് നാ​സ​ര്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​ഷി​ല റാ​ണി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews Minister T. Siddique

Recent News

Corehub Up