x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ണ്ട​ര വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ അ​വ​യ​വ​മാ​റ്റ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പൂ​ർ​ത്തി​യാ​ക്കും: മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്ക്
Published: October 3, 2026 11:49 PM IST | Updated: October 3, 2026 11:49 PM IST

കേരള ഹാർട്ട് കെയർ സിൽവർ ജൂബിലി മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു.

കോ​ഴി​ക്കോ​ട്: ആ​രോ​ഗ്യ വ​കു​പ്പി​ന് കീ​ഴി​ൽ ചേ​വാ​യൂ​രി​ൽ നി​ർ​മി​ക്കു​ന്ന കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​ർ​ഗ​ൻ ആ​ൻ​ഡ് ടി​ഷ്യൂ ട്രാ​ൻ​സ്പ്ലാ​ന്‍റ് (അ​വ​യ​വ​മാ​റ്റ ആ​ശു​പ​ത്രി) ര​ണ്ട​ര വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ.​

കേ​ര​ള ഹാ​ർ​ട്ട് കെ​യ​ർ സൊ​സൈ​റ്റി സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷം ത​ളി ജൂ​ബി​ലി ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത്വ​ക്ക് രോ​ഗ ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ 20 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് അ​വ​യ​വ​മാ​റ്റ ആ​ശു​പ​ത്രി ആ​രം​ഭി​ക്കു​ന്ന​ത്.
350 കി​ട​ക്ക​ക​ളും 10 ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റു​മു​ള്ള സം​വി​ധാ​നം ഇ​വി​ടെ​യു​ണ്ടാ​കും. നി​ല​വി​ലു​ള്ള അ​വ​യ​വ​മാ​റ്റ ചി​കി​ത്സാ ചെ​ല​വി​ന്‍റെ മൂ​ന്നി​ലൊ​ന്ന് മാ​ത്ര​മാ​യി​രി​ക്കും ഇ​വി​ടെ ചെ​ല​വ്.

വ​ർ​ഷം തോ​റും 1,100 കോ​ർ​ണി​യ ട്രാ​ൻ​സ്പ്ലാ​ന്‍റു​ക​ൾ, 520 വൃ​ക്ക ട്രാ​ൻ​സ്പ്ലാ​ന്‍റു​ക​ൾ, 320 ക​ര​ൾ ട്രാ​ൻ​സ്പ്ലാ​ന്‍റു​ക​ൾ, 15 ആ​ന്ത്ര (ഇ​ന്‍റ​സ്‌​റ്റൈ​ന​ൽ) ട്രാ​ൻ​സ്പ്ലാ​ന്‍റു​ക​ൾ, 15 പാ​ൻ​ക്രി​യാ​സ് ട്രാ​ൻ​സ്പ്ലാ​ന്‍റു​ക​ൾ, 50 ഹൃ​ദ​യ ട്രാ​ൻ​സ്പ്ലാ​ന്‍റു​ക​ൾ, 40 ശ്വാ​സ​കോ​ശ ട്രാ​ൻ​സ്പ്ലാ​ന്‍റു​ക​ൾ, 120 ബോ​ൺ മാ​രോ ട്രാ​ൻ​സ്പ്ലാ​ന്‍റു​ക​ൾ, 300 സോ​ഫ്റ്റ്ടി​ഷ്യു, വി​ര​ൽ, കൈ, ​എ​ല്ല്, മു​ഖം ട്രാ​ൻ​സ്പ്ലാ​ന്‍റു​ക​ൾ എ​ന്നി​ങ്ങ​നെ ന​ട​ത്തും. 35 കോ​ടി​ചെ​ല​വി​ൽ അ​ത്യാ​ധു​നി​ക ത്വ​ക്ക് രോ​ഗ ആ​ശു​പ​ത്രി​യും അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ എ​ല്ലാ മെ​ഡി. കോ​ള​ജു​ക​ളി​ലും പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ലും ഹൃ​ദ്രോ​ഗ പു​ന​ര​ധി​വാ​സ വി​ഭാ​ഗ​ങ്ങ​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും കൊ​റോ​ണ​റി ആ​ർ​ട്ട​റി​ക​ളി​ലെ ത​ട​സം കു​റ​യ്ക്കു​ന്ന​തി​നു​ള്ള ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹാ​ർ​ട്ട് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ നി​വേ​ദ​നം ഹാ​ർ​ട്ട് കെ​യ​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഡോ. ​കെ. കു​ഞ്ഞാ​ലി മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി.

സി​ൽ​വ​ർ ജൂ​ബി​ലി അ​വാ​ർ​ഡ് ഡോ. ​ന​സീ​ർ യൂ​സു​ഫി​ന് മു​ഖ്യ​മ​ന്ത്രി കൈ​മാ​റി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ൺ​കു​മാ​ർ എം​എ​ൽ​എ, കെ. ​ജ​യ​ന്ത് എം​എ​ൽ​എ, ആ​ർ. ജ​യ​ന്ത് കു​മാ​ർ, എം.​വി റം​സി ഇ​സ്മാ​യി​ൽ, യൂ​സു​ഫ് കാ​ര​ക്കാ​ട്, അ​ബ്ദു​ൽ ജ​ബ്ബാ​ർ, ഡോ.​പി.​കെ അ​ശോ​ക​ൻ, എം.​പി ഇ​മ്പി​ച്ചി അ​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews Chief Minister

Recent News

Corehub Up