പാലാ സാന്തോം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിൽ ഓഹരി ഉടമകള്‍ക്കുള്ള പച്ചക്കറിത്തൈകളുടെ വിതരണോദ്ഘാടനം പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസ
പാലാ: പ്രതികൂല കാലാവസ്ഥയും വന്യജീവി ഭീഷണികളും നേരിടുന്ന ഇക്കാലത്ത് കര്‍ഷകരുടെ ആശങ്ക അകറ്റാന്‍ അധികൃതര്‍ തയാറാകണമെന്നും കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് രൂപത വലിയ പ്രാധാന്യം നല്‍കുന്നതായും വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രൊമോട്ടു ചെയ്യുന്ന പാലാ സാന്തോം ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ വാര്‍ഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുണ്ടുപാലം സ്റ്റീല്‍ ഇന്ത്യ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ കമ്പനി ചെയര്മാന് സിബി മാത്യു കണിയാംപടി അധ്യക്ഷത വഹിച്ചു. പിഎസ്ഡബ്ല്യുഎസ് ഡയറക്ടര്‍ ഫാ. ജോസഫ് വാട്ടപ്പിള്ളില്‍ പ്രസംഗിച്ചു.
പാലനോവാ ഉത്പന്നങ്ങളുടെ പ്രദര്‍ശന-വിപണന മേളയും ശീതകാല പച്ചക്കറിത്തൈകളുടെ വിതരണോത്ഘാടനവും പിഎസ്ഡബ്ല്യുഎസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍ നിര്‍വഹിച്ചു. കമ്പനിയുടെ ബ്രാൻഡ് നെയിം മത്സരത്തില്‍ വിജയികളായവരെ ആദരിച്ചു.
അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. മാത്യു പുളിക്കപറമ്പില്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡാന്റീസ് കൂനാനിക്കല്‍, സാജു വടക്കേല്‍, സില്‍വിയാ തങ്കച്ചന്, റ്റോണി ഏബ്രഹാം, ഷില്‍ജോ തോമസ്, ഷീബാ ബെന്നി, സൗമ്യ ജയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പുതിയ ഡയറക്ടര്‍ ബോര്‍ഡിന്റെ ചെയര്‍മാനായി ഫാ.ജോസഫ് വാട്ടപ്പിള്ളിയേയും അംഗങ്ങളായി മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍, സിബി മാത്യു കണിയാംപടി, പ്രഫ. ലിനി എല്‍. ആലപ്പാട്ട് എന്നിവരെയും പ്രൊമോട്ടര്‍മാരായി ഫാ.ജോസഫ് താഴത്തുവരിക്കയില്‍, ഫാ. മാത്യു പുളിയ്ക്കപ്പറമ്പില്‍, പി.വി. ജോര്‍ജ് പുരയിടം, ഷീബാ ബെന്നി കൂട്ടുങ്കല്‍ എന്നിവരെയും തെരഞ്ഞെടുത്തു.
Tags : NattuVishesham DistrictNews