മുക്കം: എംഡിഎംഎയുമായി യുവാവ് പിടിയിൽ. മുക്കം പൂളപ്പൊയിൽ കിഴക്കേകണ്ടി ജൗഹർ (24)നെ കോഴിക്കോട് റൂറൽ എസ്പി മെറിൻ ജോസഫിന്റെ കീഴിലുള്ള സംഘമാണ് പിടികൂടിയത്.
ഇന്നലെ പുലർച്ചെ താമരശേരി- മുക്കം സംസ്ഥാന ഹൈവേയിൽ അഗസ്ത്യൻ മൂഴി വച്ച് 5.7 ഗ്രാം എംഡിഎംഎയുമായാണ് ഇയാൾ പിടിയിലാവുന്നത്. കെഎൽ 84 ഇ 6767 നമ്പർ ഥാർ ജീപ്പും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതിയുടെ ജീൻസിന്റെ പോക്കറ്റിൽ നിന്നാണ് ലഹരി കണ്ടെടുത്തത്. കോഴിക്കോട് ടൗണിലെ മൊത്ത വിതരണക്കാരിൽ നിന്നാണ് ഇയാൾ ലഹരി എത്തിക്കുന്നതെന്ന് പൊലിസ് പറഞ്ഞു.
ലഹരിക്ക് അടിമയായ പ്രതി വാടകക്ക് എടുക്കുന്ന ആഡംബര കാറുകളിൽ സഞ്ചരിച്ചാണ് ലഹരി വിൽപന നടത്തുന്നത്.
ലഹരി വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് നയിക്കുന്നത്. ഇയാൾക്ക് ലഹരി എത്തിക്കുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. താമരശേരി ഡിവൈഎസ്പി കെ.എ. ബോസ്, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി റാണചന്ദ്രൻ എന്നിവരുടെ നിർദേശപ്രകാരം മുക്കം എസ്ഐ എം. നിർമ്മൽ, എഎസ്ഐ രജനി, സീനിയർ സിപിഒ വി.ആർ. ഷോബിൻ, സിപിഒ ടി.പി. ശ്രീലേഷ്, കെ. സുബീഷ്, ഹോം ഗാർഡ് വി. ജയാനന്ദൻ, ഡാൻസാഫ് അംഗങ്ങളായ രാജീവ് ബാബു, എൻ.എ. ജയരാജ, പി.പി. ജിനീഷ്, പി.കെ. അനസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : Nattuvishesham Districtnews Deepikanews MDMA