x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഗ​സ്തി മോ​റേ​ലി സ്മാ​ര​ക അ​വാ​ർ​ഡ് ഡോ. ​ഷൈ​സ​ൻ പി.​ ഔ​സേ​ഫി​ന്

വെബ് ഡെസ്ക്
Published: July 30, 2026 01:11 AM IST | Updated: July 30, 2026 01:11 AM IST

ഷൈ​സ​ൺ പി.​ ഔ​സേ​ഫ്

ചാ​ല​ക്കു​ടി: സോ​ഷ്യ​ലി​സ്‌​റ്റ് ക​ർ​ഷ​ക​നേ​താ​വ് എം.​സി. ആ​ഗ​സ്തി മോ​റേ​ലിയു​ടെ സ്‌​മ​ര​ണാ​ർ​ഥം അ​നു​സ്‌​മ​ര​ണ ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഏ​ഴാ​മ​ത് അ​വാ​ർ​ഡ് സി​നി​മാ സം​വി​ധാ​യ​ക​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​ഷൈ​സ​ൺ പി.​ഔ​സേ​ഫി​ന് ന​ൽ​കും. 11,111 രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്‌​തി​പ​ത്ര​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് ഓ​ഗ​സ്‌​റ്റ് 16ന് 10​ന് മോ​തി​ര​ക്ക​ണ്ണി​യി​ൽ​ചേ​രു​ന്ന അ​നു​സ്മ​ര​ണ​സ​മ്മേ​ള​ന​ത്തി​ൽ ആ​ർ​ജെ​ഡി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. പ്ര​വീ​ൺ എം​എ​ൽ​എ സ​മ്മാ​നി​ക്കു​മെ​ന്ന് ജോ​ർ​ജ് വി.​ഐ​നി​ക്ക​ൽ, പോ​ൾ പു​ല്ല​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

അ​വാ​ർ​ഡ് ജേ​താ​വ് ഷൈ​സ​ൺ പി. ​ഔ​സേ​ഫ് സം​വി​ധാ​നം​ചെ​യ്ത ദി ​ഫെ​യ്‌​സ് ഓ​ഫ് ദി ​ഫെ​യ്‌​സ​ലെ​സ് എ​ന്ന ബ​ഹു​ഭാ​ഷ ചി​ത്രം ഓ​സ്‌​കാ​ർ നോ​മി​നേ​ഷ​ൻ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടു​ക​യും 125ല​ധി​കം അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​ര​ങ്ങ​ൾ ക​ര​സ്‌​ഥ​മാ​ക്കു​ക​യും ചെ​യ്ത​ിട്ടുണ്ട്.

മും​ബൈ കേ​ന്ദ്ര​മാ​ക്കി സാ​മൂ​ഹി​ക​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ഡോ. ​ഷൈ​സ​ൺ പി.​ഔ​സേ​ഫി​ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ പു​ര​സ്‌​കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്.

 

Tags : Award NattuVishasham DistrictNews

Recent News

Corehub Up