x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക്: ന​വീ​ക​രി​ച്ച ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​നം


Published: February 27, 2026 04:09 AM IST | Updated: February 27, 2026 04:09 AM IST

എ​രു​മേ​ലി: കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്കി​ന്‍റെ ന​വീ​ക​രി​ച്ച എ​രു​മേ​ലി ശാ​ഖ​യു​ടെ​യും ലോ​ക്ക​റി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​വും മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ലും നാ​ളെ രാ​വി​ലെ 11ന് ​എ​രു​മേ​ലി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശ​ത്ത് ന​ട​ക്കും. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

വി​വി​ധ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​ർ, മ​ത-​രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. അ​ന്നേ​ദി​വ​സം ബാ​ങ്കി​ൽ സ്വ​ർ​ണ​പ്പ​ണ​യ വാ​യ്‌​പ്പ​യും പ്ര​തി​മാ​സ സ​മ്പാ​ദ്യ പ​ദ്ധ​തി​യും ആ​രം​ഭി​ക്കു​ന്ന​താ​ണ്. കാ​ർ​ഷി​ക വാ​യ്പ​ക​ൾ 7.6 പ​ലി​ശ​നി​ര​ക്കി​ലും സ്വ​ർ​ണ പ​ണ​യ വാ​യ്‌​പ ഒ​ന്പ​ത് ശ​ത​മാ​നം പ​ലി​ശ​നി​ര​ക്കി​ലും സ്ഥി​ര നി​ക്ഷേ​പം 8.5 ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ലും വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ തൊ​ടു​ക അ​റി​യി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ കു​ന്ന​ത്ത്, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​ണ്ണി​ക്കു​ട്ടി അ​ഴ​കം​പ്ര​യി​ൽ, ആ​ന്‍റ​ണി കു​ര്യാ​ക്കോ​സ്, പി.​സി. ജേ​ക്ക​ബ് പ​ന​യ്ക്ക​ൽ, സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ബി​ജോ​യ് ജോ​സ്, അ​ജി എ​ബ്ര​ഹാം, പി.​പി. സു​കു​മാ​ര​ൻ, കെ.​എ​ൻ. ദാ​മോ​ദ​ര​ൻ, സെ​ലി​ൻ സി​ജോ, ലി​സി പോ​ൾ, ഗ്രേ​സി ജോ​ണി, സെ​ക്ര​ട്ട​റി കെ. ​അ​ജേ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Agricultural Development Bank

Recent News

Corehub Up