ചിറ്റയം ഗോപകുമാര് ഉദ്ഘാടനം ചെയ്യുന്നു.
തിരുവല്ല: കര്ഷക തൊഴിലാളി ക്ഷേമനിധി അധിവര്ഷാനുകൂല്യ കുടിശിക ഉടന് വിതരണം ചെയ്യണമെന്ന് കേരളാ സ്റ്റേറ്റ് കര്ഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ചിറ്റയം ഗോപകുമാര് സര്ക്കാരിനോട് ആവശ്യപ്പെട്ടു. ബികെഎംയു സംഘടനാ സമ്മേളനത്തിന്റെ ഭാഗമായി യൂണിറ്റ് സമ്മേളനങ്ങളുടെ ജില്ലാതല ഉദ്്ഘാടനം നിര്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ ആദ്യ യൂണിറ്റ് സമ്മേളനം കവിയൂര് പുന്നിലം യൂണിറ്റ് സമ്മേളനത്തോടെ ആരംഭിച്ചു. പി.എസ്. റെജി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ജി.രതീഷ് കുമാര് , സിപിഐ തിരുവല്ല മണ്ഡലം സെക്രട്ടറി കെ.കൃഷ്ണന് കുട്ടി, നേതാക്കളായ ബിനു മാത്യു, കെ.എം. ജനാര്ദ്ദനന്, അനീഷ് സുകുമാര്, കെ.എം. ഗോപി, രജനി പ്രകാശ് എന്നിവര് പ്രസംഗിിച്ചു. ജോയി നാഴിപാറ - പ്രസിഡന്റ് ഒ.സി. രാജന് -സെക്രട്ടറി എന്നിവരെ യൂണിറ്റ് ഭാരവാഹികളായി തെരഞ്ഞെടുത്തു.