കറുകുറ്റി മണിയംകുഴി അക്ഷര വായനശാല വാർഷികാഘോഷങ്ങൾ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യുന്നു.
അങ്കമാലി: കറുകുറ്റി മണിയംകുഴി അക്ഷര വായനശാല വാർഷികാഘോഷങ്ങൾ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. വായനശാലയുടെ സ്ഥാപകൻ ബെന്നി പടുവൻ, ലൈബ്രറിക്കു കെട്ടിടം നൽകിയ ഏ.ഒ. വർഗീസ് അച്ചിനിമാടൻ, കൺവീനർ എം.ഡി. വർഗീസ്, പ്രഥമ പ്രസിഡന്റ് ഷൈനി ജോസ് എന്നിവരെ ആദരിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു സാനി, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈജോ പറമ്പി തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെയും ആദരിച്ചു. കലാപരിപാടികളും ഉണ്ടായിരുന്നു.
Tags : NattuVishesham DistrictNews