x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശാ​ന്തി​ഗി​രി കോ​ള​ജ് ല​ഹ​രി വി​മു​ക്ത കാ​മ്പ​സ്

വെബ് ഡെസ്ക്
Published: September 29, 2026 03:37 AM IST | Updated: September 29, 2026 03:37 AM IST

വ​ഴി​ത്ത​ല ശാ​ന്തി​ഗി​രി കോ​ള​ജി​നെ ല​ഹ​രി വി​മു​ക്ത ക്യാ​മ്പ​സാ​യി ചീ​ഫ് വി​പ്പ് അ​പു ജോ​ൺ ജോ​സ​ഫ് എം​എ​ൽ​എ പ്രഖ്യാ​പ​നം ന​ട​ത്തി​യ​പ്പോ​ൾ.

വ​ഴി​ത്ത​ല: ശാ​ന്തി​ഗി​രി കോ​ള​ജ് ല​ഹ​രി വി​മു​ക്ത കാ​മ്പ​സാ​യി പ്ര​ഖ്യാ​പി​ച്ചു. എ​ക്സൈ​സ് വ​കു​പ്പ്, സാ​മൂ​ഹ്യ സ​ന്ന​ദ്ധ​സേ​ന എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ സ​ർ​ക്കാ​ർ ചീ​ഫ് വി​പ്പ് അ​പു ജോ​ൺ ജോ​സ​ഫ് പ്ര​ഖ്യാ​പ​നം ന​ട​ത്തി. പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​പി​ത ര​വി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ടു​ക്കി​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി സ​ച്ചി​ൻ ബേ​ബി​യെ വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ല​ർ ഫാ.​രാ​ജേ​ഷ് തോ​ലാ​നി​ക്ക​ൽ യോ​ഗ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചു. ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ പ്രി​ൻ​സ് ബാ​ബു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

വി​മു​ക്തി ജി​ല്ലാ മാ​നേ​ജ​ർ പി.​എ​സ്. ഹ​രി​കു​മാ​ർ, ശാ​ന്തി​ഗി​രി ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍​സ് മാ​നേ​ജ​ർ ഫാ.​ജോ​സ് കു​ര്യ​ൻ, ശാ​ന്തി​ഗി​രി ബി​സി​ന​സ് -സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ന്‍റോ ക​ന്നു​കെ​ട്ടി​യി​ൽ, ഐ​ക്യു​എ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​സി​ഗ്മ സ​ത്യ​ൻ, പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു ബെ​ന്നി, വി​മു​ക്തി കോ - ​ഓ​ർ​ഡി​നേ​റ്റ​ർ ഡി​ജോ ദാ​സ്, പ്രി​ൻ​സി​പ്പ​ൽ ഫാ.​ജി​ൻ​സ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up