x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​പ്പി​ള്ളി ബൈ​പാ​സ്- കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ ലി​ങ്ക് റോ​ഡ് തു​റ​ന്നു

വെബ് ഡെസ്ക്
Published: September 29, 2026 03:09 AM IST | Updated: September 29, 2026 03:09 AM IST

ത​ങ്ക​ളം–​കോ​ഴി​പ്പി​ള്ളി ബൈ​പാ​സ് - കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ ലി​ങ്ക് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

കോ​ത​മം​ഗ​ലം: ത​ങ്ക​ളം–​കോ​ഴി​പ്പി​ള്ളി ബൈ​പാ​സി​ൽ​നി​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പു​തി​യ ലി​ങ്ക് റോ​ഡ് ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തോ​ടെ കോ​ത​മം​ഗ​ലം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യു​ടെ വി​ക​സ​ന​ത്തി​നും പു​തി​യ തു​ട​ക്ക​മാ​യി. ബൈ​പാ​സു​മാ​യി നേ​രി​ട്ട് ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡ് ഡി​പ്പോ​യി​ലേ​ക്കു​ള്ള യാ​ത്ര കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കും. ഡി​പ്പോ​യോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന സ്ഥ​ല​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ്, ഇ​ന്ധ​ന പ​മ്പ്, അ​ന​ക്സ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളു​മു​ണ്ട്. സ്ഥ​ല​ത്തി​ന്‍റെ പ​ര​മാ​വ​ധി പ്ര​യോ​ജ​നം ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് വി​ക​സ​ന​പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ണി​ന്‍റെ ശ്ര​ദ്ധ​യി​ൽ പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ച് വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് (ഡി​പി​ആ​ർ) ഉ​ട​ൻ സ​മ​ർ​പ്പി​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ​യോ​ടെ മൂ​ന്ന് വ​ർ​ഷ​ത്തി​ന​കം പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തും.

ജീ​വ​ന​ക്കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് എ​ൻ​ട്ര​ൻ​സ് ഒ​രു​ക്കി​യ​ത്. എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്ന് മൂ​ന്ന് ബ​സു​ക​ളും കോ​ർ​പ​റേ​റ്റ് സോ​ഷ്യ​ൽ റെ​സ്പോ​ൺ​സി​ബി​ലി​റ്റി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ര​ണ്ട് ബ​സു​ക​ളും ഉ​ൾ​പ്പെ​ടെ അ​ഞ്ച് പു​തി​യ ബ​സു​ക​ൾ കോ​ത​മം​ഗ​ലം ഡി​പ്പോ​യ്ക്ക് ല​ഭ്യ​മാ​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു. അ​പ്രോ​ച്ച് റോ​ഡും നി​ർ​ദി​ഷ്ട വി​ക​സ​ന​പ​ദ്ധ​തി​ക​ളും പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ കോ​ത​മം​ഗ​ലം ഡി​പ്പോ​യു​ടെ പ്ര​വ​ർ​ത്ത​ന​ശേ​ഷി​യും യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളും മെ​ച്ച​പ്പെ​ടും.

വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഷി​ബു കു​ര്യാ​ക്കോ​സ്, ബാ​ബു ഏ​ലി​യാ​സ്, അ​സി​സ്റ്റ​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ ജെ. ​നി​ജാ​മു​ദി​ൻ, ജ​ന​റ​ൽ ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. ആ​ർ. രാ​ജീ​വ് , സൂ​പ്ര​ണ്ടു​മാ​രാ​യ സ​ജി​ത്ത് ടി. ​കു​മാ​ർ, ബി​ജി ജോ​സ്, എ​ഡി​ഇ ജോ​ൺ​സ​ൺ ജോ​സ​ഫ്, ഫ്രാ​ൻ​സി​റ്റി ചെ​റി​യാ​ൻ, വി.​പി. എ​ൽ​ദോ​സ്, ജ​യ്സ​ൺ ജോ​സ​ഫ്, സി.​ആ​ർ. ജ​യ​ൻ, കെ.​പി. ബി​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up