വാഴക്കുളം: കദളിക്കാട് മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു.ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ എട്ടരയോടെ കദളിക്കാട് വിമല മാതാ സ്കൂളിനു മുമ്പിൽ സംസ്ഥാന പാതയിലായിരുന്നു അപകടം.
തൊടുപുഴ ഭാഗത്തു നിന്നു വന്ന സ്വകാര്യ ബസിന്റെ പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു.
ടൂറിസ്റ്റു ബസിന്റെ പിന്നിൽ മറ്റൊരു കാറും ഇടിച്ചു. സ്വകാര്യ ബസിന്റെ പിന്നിലെ ചില്ലും ടൂറിസ്റ്റ് ബസിന്റെ മുൻഭാഗവും ഇടിയേറ്റു തകർന്നു. കാറിന്റെ മുൻ ഭാഗവും തകർന്ന നിലയിലാണ്.
Tags : NattuVishesham DistrictNews