x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ട്ടു​ച​ന്ത​യായി എം​ഡി സ്‌​കൂൾ മുറ്റം

വെബ് ഡെസ്ക്
Published: September 29, 2026 02:58 AM IST | Updated: September 29, 2026 02:58 AM IST

വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഒ​​രു​​ക്കി​​യ നാ​​ട്ടു​​ച​​ന്ത.

 കോ​​ട്ട​​യം: സ്‌​​കൂ​​ള്‍ വ​​രാ​​ന്ത​​യി​​ല്‍ ഓ​​ല​​മേ​​ഞ്ഞ ചെ​​റി​​യ ക​​ട​​ക​​ള്‍, ക​​ട​​യ്ക്കു​​ള്ളി​​ല്‍ ചേ​​ന​​യും ചേ​​മ്പും കാ​​ച്ചി​​ലും നാ​​ട​​ന്‍ വാ​​ഴ​​ക്കു​​ല​​ക​​ളും കോ​​ഴി​​യും താ​​റാ​​വും മു​​ട്ട​​യു​​മു​​ണ്ട്. കു​​ട്ടി​​ക​​ള്‍ ഓ​​രോ​​രോ സാ​​ധ​​ന​​ങ്ങ​​ള്‍ വാ​​ങ്ങു​​ക​​യാ​​ണ്.

എം​​ഡി സെ​​മി​​നാ​​രി സ്‌​​കൂ​​ളി​​ലെ ഇ​​ക്കോ ക്ല​ബ്ബി​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച ‘ക​​ന്നി​​ക്കൊ​​യ്ത്തും വി​​ള​​വെ​​ടു​​പ്പും നാ​​ട്ടു​​ച​​ന്ത​​യും’ പ​​രി​​പാ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി​​ട്ടാ​​ണ് സ്‌​​കൂ​​ള്‍ മു​​റ്റം നാ​​ട്ടു​​ച​​ന്ത​​യാ​​യി മാ​​റി​​യ​​ത്. വി​​ദ്യാ​​ര്‍​ഥി​​ക​​ളി​​ല്‍ കാ​​ര്‍​ഷി​​ക​​സം​​സ്‌​​കാ​​രം വ​​ള​​ര്‍​ത്തു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ ന​​ട​​പ്പി​​ലാ​​ക്കി​​യ ‘’ഒ​​രു ക​​ര്‍​ഷ​​ക​​ന്‍’’ പ​​ദ്ധ​​തി​​യു​​ടെ പൂ​​ര്‍​ത്തീ​​ക​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചാ​​യി​​രു​​ന്നു പ​​രി​​പാ​​ടി.

സ്‌​​കൂ​​ളി​​ലെ ഇ​​ക്കോ ക്ല​​ബ്ബി​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ക്ല​​ബ് അം​​ഗ​​ങ്ങ​​ളാ​​യ കു​​ട്ടി​​ക​​ള്‍​ക്ക് പ​​ച്ച​​മു​​ള​​ക്, വ​​ഴു​​ത​​ന, വെ​​ണ്ട, ത​​ക്കാ​​ളി, പ​​യ​​ര്‍ എ​​ന്നീ അ​​ഞ്ച് കൂ​​ട്ടം പ​​ച്ച​​ക്ക​​റി​​ക​​ളു​​ടെ തൈ​​ക​​ള്‍ വീ​​ട്ടി​​ല്‍ കൃ​​ഷി ചെ​​യ്യു​​ന്ന​​തി​​നാ​​യി ന​​ല്‍​കി. ഈ ​​കൃ​​ഷി​​യു​​ടെ വി​​ള​​വെ​​ടു​​പ്പി​​ല്‍ ല​​ഭി​​ച്ച പ​​ച്ച​​ക്ക​​റി​​ക​​ള്‍ കു​​ട്ടി​​ക​​ള്‍ സ്‌​​കൂ​​ളി​​ല്‍ കൊ​​ണ്ടു​​വ​​ന്നു വി​​ല്‍​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​തി​​നൊ​​പ്പം കു​​ട്ടി​​ക​​ളു​​ടെ വീ​​ടു​​ക​​ളി​​ല്‍ വി​​ള​​വെ​​ടു​​ത്ത മ​​റ്റു പ​​ച്ച​​ക്ക​​റി​​ക​​ളും നാ​​ട​​ന്‍ ഭ​​ക്ഷ്യ​സാ​​ധ​​ന​​ങ്ങ​​ളും എ​​ത്തി​​ച്ചു.

വാ​​ഴ​​ച്ചു​ണ്ട്, കാ​​ന്താ​​രി, ക​​പ്പ​​ള​​ങ്ങ, മാ​​ങ്ങ, പേ​​ര​​യ്ക്ക തു​​ട​​ങ്ങി​​യ​​വ​​യും നാ​​ട​​ന്‍ ഭ​​ക്ഷ്യ​​വി​​ഭ​​വ​​ങ്ങ​​ളാ​​യ ഇ​​ല​​യ​​ട, കൊ​​ഴു​​ക്ക​​ട്ട, അ​​വ​​ല്‍ ന​​ന​​ച്ച​​ത്, ഉ​​ണ്ണി​​യ​​പ്പം, അ​​ച്ചാ​​റു​​ക​​ള്‍, ച​​മ്മ​​ന്തി​​പ്പൊ​​ടി എ​​ന്നി​​വ​​യും ഉ​​ണ്ടാ​​യി​​രു​​ന്നു. അ​​ല​​ങ്കാ​​ര​​പ്പക്ഷി​​ക​​ള്‍, മ​​ണ്‍​പാ​​ത്ര​​ങ്ങ​​ള്‍, നാ​​ട​​ന്‍ അ​​ല​​ങ്കാ​​ര​​വ​​സ്തു​​ക്ക​​ള്‍ എ​​ന്നി​​വ​​യും വി​​ല്‍​പ​​ന​​ക്കെ​​ത്തി​​ച്ചു.

പൊ​​തു​​വി​​പ​​ണി​​യേ​​ക്കാ​​ള്‍ വി​​ല കു​​റ​​ച്ചാ​​ണ് ഇ​​വ വി​​റ്റ​​ഴി​​ച്ച​​ത്. രാ​​വി​​ലെ തു​​ട​​ങ്ങി​​യ നാ​​ട്ടു​ച​​ന്ത​​യി​​ല്‍ ഉ​​ച്ച​​യോ​​ടെ മു​​ഴു​​വ​​ന്‍ സാ​​ധ​​ന​​ങ്ങ​​ളും വി​​റ്റുതീ​​ര്‍​ന്നു. വി​​ല്‍​പ​​ന​​യി​​ലൂ​​ടെ ല​​ഭി​​ച്ച തു​​ക പ​​ച്ച​​ക്ക​​റി​​ക​​ള്‍ എ​​ത്തി​​ച്ച കു​​ട്ടി​​ക​​ള്‍​ക്ക് ന​​ല്‍​കി. മി​​ക​​ച്ച രീ​​തി​​യി​​ല്‍ കൃ​​ഷി ചെ​​യ്ത ആ​ഞ്‌​ജ​​നേ​​യ​​ന്‍ റി​​നു, അ​​ശ്വി​​ത്ത് റി​​നു, ശ്രീ​​ഹ​​രി ര​​മേ​​ശ്, ആ​​രു​​ഷ് ഗോ​​പി അ​​ല​​ന്‍ തോ​​മ​​സ് എ​​ന്നി​​വ​​രെ മി​​ക​​ച്ച കു​​ട്ടി​​ക്ക​​ര്‍​ഷ​​ക​​രാ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.

രാ​​വി​​ലെ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ല്‍​എ, ആ​​ബ്‌​​ടെ​​ക് എം​​ഡി കെ.​​ജെ. ജേ​​ക്ക​​ബ് കൊ​​ച്ചേ​​ട്ട്, ജി​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ ഓ​​ഫീ​​സ​​ര്‍ ഹ​​ണി ജി. ​​അ​​ല​​ക്‌​​സാ​​ണ്ട​​ര്‍, പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​ജേ​​ക്ക​​ബ് ജോ​​ണ്‍, ഹെ​​ഡ്മാ​​സ്റ്റ​​ര്‍ തോ​​മ​​സ് ഏ​​ബ്ര​​ഹാം, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് മ​​ധു മോ​​ഹ​​ന്‍, ഇ​​ക്കോ ക്ല​​ബ് ക​​ണ്‍​വീ​​ന​​ര്‍ പ്രീ​​തി കോ​​ശി എ​​ന്നി​​വ​​ര്‍ പ​​ങ്കെു​​ട​​ത്തു. ‘ഒ​​രു ക​​ര്‍​ഷ​​ക​​ന്‍ ’​പ​​ദ്ധ​​തി​​യു​​ടെ ര​​ണ്ടാം ഘ​​ട്ട​​മാ​​യി സ്‌​​കൂ​​ള്‍ മു​​റ്റ​​ത്ത് ശീ​​ത​​കാ​​ല പ​​ച്ച​​ക്ക​​റി കൃ​​ഷി ഉ​​ട​​ന്‍ ആ​​രം​​ഭി​​ക്കും. കൂ​​ടാ​​തെ ജൈ​​വ വൈ​​വി​​ധ്യ പാ​​ര്‍​ക്കും ത​​യാ​​റാ​​ക്കു​​ന്നു​​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up