എസ്പിസി ദ്വിദിന ഓണംക്യാമ്പ് അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഹബീബുള്ള അൻസാരി ഉദ്ഘാടനം ചെയ്യുന്നു.
ആലത്തൂർ: ഉപജില്ലാ കായികോത്സവം 28, 29, ഒക്ടോബർ ഒന്ന് തീയതികളിൽ ചിറ്റിലഞ്ചേരി എംഎൻകെഎം സ്കൂളിൽ നടക്കും. സംഘാടകസമിതി രൂപീകരണയോഗം മേലാർകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജുകുമാർ ഉദ്ഘാടനം ചെയ്തു.
ഉപജില്ലയിലെ നൂറോളം വിദ്യാലയങ്ങളിൽനിന്ന് എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി മൂവായിരത്തോളം വിദ്യാർഥികൾ കായികോത്സവത്തിൽ പങ്കെടുക്കും.
Tags : NattuVishesham DistrictNews