ഹോം സ്റ്റേയായി മാറ്റിയ ലൈഫ് ഭവന പദ്ധതിയിലെ വീട്.
ഉപ്പുതറ: ലൈഫ് ഭവന പദ്ധതിയിൽ അനർഹർ ഉപ്പുതറ പഞ്ചായത്തിലും കടന്നുകൂടിയതായി ആരോപണം. ലൈഫിൽ വീട് നിർമിച്ച് വാടകയ്ക്കു കൊടുത്തവരും ഹോം സ്റ്റേ ആക്കിയവരും ഇക്കൂട്ടത്തിലുണ്ടെന്നാണ് ആരോപണം.
അർഹരായവർ പുറത്ത് നിൽക്കുമ്പോഴാണ് അനഹർ രാഷ്ട്രീയ സ്വാധീനം മുതലെടുത്ത് ലൈഫിൽ ഇടം നേടി വീട് നിർമിച്ചത്.
ലൈഫിൽ നിർമിച്ച വീടുകൾ വിറ്റവരും ഉണ്ടെന്ന് പരാതി ഉയർന്നിട്ടുണ്ട്. വീട് നിർമിച്ച ശേഷം 12 വർഷം കഴിഞ്ഞേ കൈമാറ്റം നടത്താവൂ എന്ന നിയമം നിലനിൽക്കുമ്പോഴാണു നിർമാണം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ കൈമാറ്റം നടത്തിയിരിക്കുന്നത്.
Tags : District News Nattuvishesham LIFE Mission houses Allegation