x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ളു​കേ​റാ​മ​ല കൊ​ല​പാ​ത​കം: ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു


Published: June 28, 2026 06:30 AM IST | Updated: June 28, 2026 06:30 AM IST

പു​ന​ലൂ​ര്‍: ആ​ളു​കേ​റ​ാമ​ല​യി​ല്‍ ജീ​ര്‍​ണി​ച്ച നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കാ​യം​കു​ളം ചാ​രും​മൂ​ട് സ്വ​ദേ​ശി അ​നി​ക്കു​ട്ട​നാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നു പോ​ലീ​സ് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

കൊ​ല്ല​ത്ത്‌​ നി​ന്നു ഇ​ന്‍​സ്‌​പെ​ക്‌ടര്‍ അ​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ സം​ഘ​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്്. ഇന്ന് പ​രി​ശോ​ധ​ന​ക്കെ​ത്തി​യ സം​ഘം ലോ​ക്ക​ല്‍ പോ​ലീ​സി​ല്‍​നി​ന്നു വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. ഈ ​മാ​സം ആ​ദ്യ​മാ​ണ് കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് വി​ട്ടു​കൊ​ണ്ട് ഉ​ത്ത​ര​വാ​യ​ത്.

പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ വൈ​കു​ന്ന​ത് നാ​ട്ടു​കാ​ര്‍​ക്കി​ട​യി​ല്‍ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. 2025 സെ​പ്റ്റം​ബ​ര്‍ 23 നാ​ണ് പു​ന​ലൂ​ര്‍ മു​ക്ക​ട​വി​ലെ ആ​ളു​കേ​റാ​മ​ല​യി​ല്‍ ജീ​ര്‍​ണി​ച്ച നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കാ​ന്താ​രി ശേ​ഖ​രി​ക്കാ​ന്‍ എ​ത്തി​യ വ്യ​ക്തി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് മൃ​ത​ദേ​ഹം ച​ങ്ങ​ല ഉ​പ​യോ​ഗി​ച്ച് സ​മീ​പ​ത്തെ മ​ര​ത്തി​ല്‍ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത് ക​ണ്ട​ത്. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത വി​ധം മു​ഖം വി​കൃ​ത​മാ​ക്കി പെ​ട്രോ​ള്‍ ഉ​പ​യോ​ഗി​ച്ച് ക​ത്തി​ച്ചി​രു​ന്നു.

നേ​ര​ത്തെ കേ​സ​ന്വേ​ഷ​ണ​ത്തി​നാ​യി കൊ​ല്ലം റൂ​റ​ല്‍ എ​സ്പി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ചി​രു​ന്നു.
ഈ ​സം​ഘം മൊ​ബൈ​ല്‍ ട​വ​റു​ക​ളും, മി​സിം​ഗ് കേ​സു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.

എ​ന്നാ​ല്‍, കൊ​ല​പാ​ത​കി​യെ​യൊ ഇ​തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണ​ങ്ങ​ളോ പോലീ​സി​ന് ക​ണ്ടെ​ത്താ​നാ​യി​ല്ല.

Tags : Local News Nattuvishesham Kollam

Recent News

Corehub Up