കടമ്മനിട്ട മൗണ്ട് സിയോൺ എൻജിനിയറിംഗ് കോളജിലെ രജത ജൂബിലിയോടനുബന്ധിച്ചു നടന്ന പൂർവ വിദ്യാർഥി സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്ക
പത്തനംതിട്ട : കടമ്മനിട്ട മൗണ്ട് സിയോൺ എൻജിനിയറിംഗ് കോളജിലെ രജത ജൂബിലിയോടനുബന്ധിച്ചു നടന്ന പൂർവ വിദ്യാർഥി സമ്മേളനം കോളജ് ചെയർമാൻ ഡോ. ഏബ്രഹാം കലമണ്ണിലിന്റെ അധ്യക്ഷതയിൽ നടന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണമല ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടർ ജോസഫ് ഏബ്രഹാം കലമണ്ണിൽ, വൈസ് ചെയർമാൻ സാമുവൽ ഏബ്രഹാം കലമണ്ണിൽ, ഡയറക്ടർ കെ.കെ. ജോസ്, ഡോ. കെ. മാത്യു, പ്രിൻസിപ്പാൾ ഡോ. മെൽവിൻ ജോസ്, വൈസ് പ്രിൻസിപ്പാൾ ഡോ. തോമസ് ജോർജ്, ഡോ. അനിൽ തോമസ്, ഡോ. പ്രദീപ്കുമാർ, ആശ തോമസ്, ബെവി മറിയo കോശി, കിരൺ ജി.കൃഷ്ണൻ, ഷിജിൻ രാജ്, മണികണ്ഠൻ, ഷാജു എം.സലിം, മെർലിൻ ജോർജ്, നീതു ആൻ, കെ.ആർ. ശ്രീലേഖ, ടിജോ തോമസ്, ടിങ്കു മാമൻ കോശി എന്നിവർ പ്രസംഗിച്ചു. പിഎച്ച്ഡി നേടിയ പൂർവ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.