x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​വ.​ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ അ​ലു​മ്‌​നി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 29, 2026 10:40 PM IST | Updated: August 29, 2026 10:40 PM IST

ഇ​ടു​ക്കി ഗ​വ.​ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ളജ് സി​ല്‍​വ​ര്‍ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘടി​പ്പി​ച്ച അ​ലു​മ്‌​നി സം​ഗ​മം മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എം.​ജെ.​ ജ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്യു​

ഇ​ടു​ക്കി: ഗ​വ.​ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് സി​ല്‍​വ​ര്‍ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച അ​ലു​മ്‌​നി സം​ഗ​മം പൈ​നാ​വി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി. മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എം.​ജെ.​ ജ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ളജി​ലെ മു​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ത്തു.​ കോ​ളജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ബൈ​ജു ശ​ശി​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ദ്യബാ​ച്ചു​ക​ളി​ലെ അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. സി​ല്‍​വ​ര്‍ ജൂ​ബി​ലി ഇ​ന്ന​വേ​ഷ​ന്‍ അ​വാ​ര്‍​ഡു​ക​ളും അ​ക്കാ​ദ​മി​ക് ടോ​പ്പേ​ഴ്‌​സ് അ​വാ​ര്‍​ഡു​ക​ളും ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു. അ​ലു​മ്‌​നി പ്ര​തി​നി​ധി​യാ​യ എ​ന്‍.​വി. വി​ജീ​ഷും വ​കു​പ്പ് മേ​ധാ​വി​ക​ളും ഡീ​നു​മാ​രും പ്ര​സം​ഗി​ച്ചു.

അ​ലു​മ്‌​നി സ്‌​പോ​ണ്‍​സേ​ർഡ് ടോ​പ്പേ​സ് അ​വാ​ര്‍​ഡു​ക​ളും വോ​ള​ണ്ടി​യ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. ഇ​തോ​ടൊ​പ്പം അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ന്‍ പാ​ന​ല്‍ രൂ​പീ​ക​ര​ണ​വും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി. അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി പ്ര​ഫ.​ ആ​ര്‍.​ റ​ജി​ന്‍, പ്ര​ഫ.​ പ്രി​ന്‍​സ് വി. ​ജോ​സ്, ഡീ​ന്‍ ഡോ. ​മ​ഞ്ജു മാ​നു​വ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Alumni meet

Recent News

Corehub Up