ഗവ. മെഡി.കോളജിലെ രണ്ടാമത്തെ ബാച്ച് വിദ്യാർഥികൾ ഒത്തുകൂടിയപ്പോൾ.
തൃശൂർ: പഠിച്ചിറങ്ങിയ കോളജിൽ 42 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒത്തുകൂടിയപ്പോൾ പുതിയ തലമുറയ്ക്കായി സ്നേഹസമ്മാനം നൽകി പൂർവവിദ്യാർഥികൾ.
ഗവ. മെഡിക്കല്‍ കോളജിലെ രണ്ടാമത്തെ ബാച്ച് വിദ്യാർഥികളാണു പഴയ കോളജ് കാന്പസിൽ ഒത്തുകൂടിയത്. രണ്ടു വാട്ടര്‍ ഡിസ്പെന്‍സറുകള്‍, ലൈബ്രറിയിലേക്കു പുസ്തകങ്ങള്‍, രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇരിക്കാന്‍ കസേരകള്‍ എന്നിവയും ഓഡിറ്റോറിയത്തിലേക്കു മൈക്കുകളും ഓഡിയോ സിസ്റ്റവുമാണു സമ്മാനിച്ചത്.
Tags : Nattuvishesham DistrictNews DeepikaNews Medical College