അമല റൂറൽ ഹെൽത്ത് സെന്ററിന്റെ നവീകരിച്ച കെട്ടിടം ദേവമാത പ്രൊവിൻഷ്യാൾ ഫാ. ഡോ. ജോസ് നന്തിക്കര ഉദ്ഘാടനം ചെയ്യുന്നു.
വെള്ളാറ്റഞ്ഞൂർ: അമല മെഡിക്കൽ കോളജിന്റെ വെള്ളാറ്റഞ്ഞൂരിൽ പ്രവർത്തിക്കുന്ന റൂറൽ ഹെൽത്ത് സെന്ററിനുവേണ്ടി ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ദേവമാത പ്രൊവിൻഷ്യാൾ ഫാ. ഡോ. ജോസ് നന്തിക്കര നിർവഹിച്ചു. കൂട്ടുകാരി പദ്ധതിയുടെ ഉദ്ഘാടനം വേലൂർ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ നിർവഹിച്ചു.
പഞ്ചായത്ത് മെംബർമാരായ ശ്രീമതി, ആഷ്ന, ബിന്ദു, ഒല്ലൂർ സെന്റ് വിൻസെന്റ് ഡിപോൾ ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ സ്റ്റെഫി, അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. രാജി രഘുനാഥ്, കമ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. സി.ആർ. സാജു, അസിസ്റ്റന്റ് പ്രഫസർ ഡോ. സി.എം. ശ്രുതി എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Amala