x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്പ​ല​പ്പു​ഴ മി​നിസി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മാണം അ​ട്ടി​മ​റി​ക്ക​രു​തെ​ന്ന്

വെബ് ഡെസ്ക്
Published: August 2, 2026 10:50 PM IST | Updated: August 2, 2026 10:50 PM IST

മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​ൽ ന​ട​ന്ന എ​ൽ​ഡി​എ​ഫ് ധ​ർ​ണ.

അ​മ്പ​ല​പ്പു​ഴ: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പത്തുകോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും ഭ​ര​ണ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്ത അ​മ്പ​ല​പ്പു​ഴ മി​നിസി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മാ​ണം ത​ട​സ​പ്പെ​ടു​ത്ത​രു​തെ​ന്ന് മു​ൻ എം​എ​ൽ​എ എ​ച്ച്. സ​ലാം. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് 2022-23ലെ ​ബ​ജ​റ്റി​ൽ പ​ണം വ​ക​യി​രു​ത്തി പ​ദ്ധ​തി അം​ഗീ​ക​രി​ച്ച​താണ്. തു​ട​ർ​ന്ന് എ​സ്റ്റി​മേ​റ്റും പ്ലാ​നും അം​ഗീ​ക​രി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സെ​ക്ര​ട്ട​റി​ത​ല യോ​ഗ​വും ചേ​ർ​ന്നു. എ​ല്ലാ പ​രി​ശോ​ധ​ന​ക​ൾ​ക്കും ശേ​ഷം പൊ​തു​മ​രാ​മ​ത്ത്, ധ​ന​കാ​ര്യ വ​കു​പ്പു​ക​ൾ ഡി​പി​ആ​ർ അം​ഗീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ എ​സ്‌റ്റിമേ​റ്റി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ആ​ലോ​ചി​ച്ച​താ​യ വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ടെ​ൻ​ഡ​ർ ഘ​ട്ടം വ​രെ എ​ത്തി​ച്ച പ​ദ്ധ​തി​യു​ടെ ഡി​പി​ആ​റി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ആ​ലോ​ചി​ക്കു​ന്ന​ത് നി​ർ​മാ​ണം വൈ​കാ​ൻ മാ​ത്ര​മേ ഉ​പ​ക​രി​ക്കൂ. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന അ​മ്പ​ല​പ്പു​ഴ​യു​ടെ ഈ ​സ്വ​പ്‌​ന പ​ദ്ധ​തി​ക്ക് ത​ട​സം സൃ​ഷ്ടി​ക്ക​രു​ത്.

എ​ല്ലാ പ​രി​ശോ​ധ​ന​ക​ൾ​ക്കും ശേ​ഷം ഭ​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് അം​ഗീ​ക​രി​ച്ച മി​നി സി​വി​ൽ​സ്റ്റേ​ഷ​ൻ പ​ദ്ധ​തി ടെ​ൻ​ഡ​ർ ചെ​യ്ത് അ​ടി​യ​ന്തി​ര​മാ​യി നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ടും എം​എ​ൽ​എയോ​ടും എ​ച്ച്. സ​ലാം അ​ഭ്യ​ർ​ഥി​ച്ചു.

Tags : Nattuvishesham Districtnews Ambalapuzha Mini

Recent News

Corehub Up