x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ഴു​ക്കി​ൽ​പ്പെ​ട്ടെയാ​ളെ ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ രാജേഷിനെക്കാത്ത് ക​ല്ലി​യൂ​ർ ഗ്രാ​മം

വെബ് ഡെസ്ക്
Published: August 3, 2026 02:22 AM IST | Updated: August 3, 2026 02:22 AM IST

രാജേഷ്

നേ​മം: ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ ചെ​റു​പ്പു​ഴ മീ​ന്തു​ള്ളി തു​രു​ത്തി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​യാ​ളെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ ക​ല്ലി​യൂ​ർ കി​ഴ​ക്കെ തെ​റ്റി​വി​ള രാ​ജേ​ഷ് ഭ​വ​നി​ൽ രാ​ജ​ശേ​ഖ​ര​ന്‍റെയും ഗീ​ത​യു​ടെ​യും മ​ക​ൻ രാ​ജേ​ഷിന്‍റെ മ​ട​ങ്ങി​വ​ര​വി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ൽ കു​ടും​ബ​വും നാ​ട്ടു​കാ​രും.

അ​ഡ്വൈ​ഞ്ച​ർ ഡി​സാ​സ്റ്റ​ർ സൊ​സൈ​റ്റി​യി​ൽ അം​ഗ​വും ഇ​ൻ​സ്ട്ര​ക്ട​റു​മാ​യ രാ​ജേ​ഷ് ഒ​രുമാ​സം മു​മ്പാ​ണ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​രി​ലേ​യ്ക്കുപോ​യ​ത്. ത്രോ ​ബോ​ളി​ൽ ദേ​ശീ​യടീ​മി​ൽ അം​ഗ​മാ​ണു രാ​ജേ​ഷ്. സം​സ്ഥാ​ന​ത്ത് മു​മ്പ് പ്ര​ള​യ​മു​ണ്ടാ​യ​പ്പോ​ഴും വ​യ​നാ​ട് ദു​ര​ന്ത​ സമയത്തും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ഒ​രാ​ഴ്ച മു​മ്പ് രാ​ജേ​ഷ് നാ​ട്ടി​ലെ​ത്തി​യി​രു​ന്ന​താ​യി സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു. രാ​ജേ​ഷി​നെ കാ​ണാ​താ​യെ​ന്ന​റി​ഞ്ഞ​തോ​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും വ​ലി​യ ദുഃ​ഖ​ത്തി​ലാ​ണ്.

ശ​നി​യാ​ഴ്ച രാ​ജേ​ഷി​നെ കാ​ണാ​താ​യെ​ന്ന​റി​ഞ്ഞ് സു​ഹൃ​ത്തു​ക്ക​ളും വാ​ർ​ഡ് മെ​മ്പ​ർ മ​ഹേ​ഷ് അ​ട​ക്ക​മു​ള്ള​വ​ർ ചെ​റു​പു​ഴ​യി​ലേ​ക്കു തി​രി​ച്ചി​രു​ന്നു. കാ​ണാ​താ​യ വി​വ​രം കു​ടും​ബ​ത്തെ അ​റി​യി​ച്ചി​ട്ടി​ല്ല. ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ് രാ​ജേ​ഷിന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ൻ ര​ഞ്‌​ജി​ത്ത് ട്രെ​യി​നി​ൽനി​ന്നു വീ​ണ് മ​രി​ച്ച​ത്. ആ​ശ​യാ​ണ് സ​ഹോ​ദ​രി . ഭാ​ര്യ: ഷാ​ഫി​യ. മ​ക്ക​ൾ: ആ​ർ​ഷ​ൻ, അ​ഭി​ഷേ​ക്.

Tags : NattuVishasham DistrictNews

Recent News

Corehub Up