x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അം​ബേ​ദ്ക​ര്‍ സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല ടൗ​ണി​ലേ​ക്ക് മാ​റ്റും

വെബ് ഡെസ്ക്
Published: October 1, 2026 12:02 AM IST | Updated: October 1, 2026 12:02 AM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന അം​ബേ​ദ്ക​ര്‍ സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ഉ​ടു​മ്പ​ന്നൂ​ര്‍ ടൗ​ണി​ലെ സ്വ​ന്തം കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​സ്ഥാ​പി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി സു​രേ​ന്ദ്ര​ന്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

നേ​ര​ത്തേ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന വൈ​ദ്യു​തി​വ​കു​പ്പി​ന്‍റെ ക​ള​ക്‌​ഷ​ന്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി യു​വ​ജ​ന സ​മാ​ജം ലൈ​ബ്ര​റി​ക്കാ​യി കെ​ട്ടി​ടം വി​ട്ടു​ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ വാ​ട​ക​ക്ക​രാ​ര്‍ അ​വ​സാ​നി​ക്കു​ന്ന മു​റ​യ്ക്ക് ഇ​വി​ടേ​ക്ക് അം​ബേ​ദ്ക​ര്‍ സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല മാ​റ്റി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം. ജ​ന​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍​ജ​ന​കീ​യ​വും ആ​ധു​നി​ക​വു​മാ​യ സ്മാ​ര്‍​ട്ട് ലൈ​ബ്ര​റി ഒ​രു​ക്കു​ന്ന​തി​നും പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ എ​ല്ലാ​വ​ര്‍​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ത​ര​ത്തി​ലേ​ക്ക് ഗ്ര​ന്ഥ​ശാ​ല​യെ മാ​റ്റാ​നു​മാ​ണ് ശ്ര​മം.
പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ല്‍ ക​ഴി​ഞ്ഞ 35 വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന​താ​ണി​ത്. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി ഗ്ര​ന്ഥ​ശാ​ല​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​നും പ്ര​വ​ര്‍​ത്ത​ന മി​ക​വി​നു​മാ​യി ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും നി​ല​വി​ലെ ഭ​ര​ണ​സ​മി​തി വ്യ​ക്ത​മാ​ക്കി.

നി​ല​വി​ല്‍ ഗ്ര​ന്ഥ​ശാ​ല​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​നാ​യി മൂ​ന്നു​ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ഡോ. ​അം​ബേ​ദ്ക​റു​ടെ പേ​രി​ലു​ള്ള ഗ്ര​ന്ഥ​ശാ​ല​യെ കൂ​ടു​ത​ല്‍ സ​ജീ​വ​വും ജ​ന​കീ​യ​വു​മാ​യ വി​ജ്ഞാ​ന കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ക​യാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ ല​ക്ഷ്യ​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

കെ​ട്ടി​ടം ഒ​ഴി​വാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​വ​ജ​ന​സ​മാ​ജം ലൈ​ബ്ര​റി​അ​ധി​കൃ​ത​ര്‍​ക്ക് ആ​റു​മാ​സം മു​മ്പ് പ​ഞ്ചാ​യ​ത്ത് ക​ത്ത് ന​ല്‍​കി​യി​രു​ന്നു.​എ​ന്നാ​ല്‍ ഇ​വ​ര്‍ ഇ​തി​നു ത​യാ​റാ​കാ​ത്ത​ത് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് ത​ട​സ​മാ​കു​ന്ന​താ​യും ഇ​നി​യും കെ​ട്ടി​ടം ഒ​ഴി​ഞ്ഞു​ന​ല്‍​കാ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.

വൈ​സ് പ്ര​സി​ഡ​ന്‍റ് ഷെം​ന ന​വാ​സ്, സ്ഥി​രം​സ​മി​തി​യം​ഗ​ങ്ങ​ളാ​യ നൈ​സി ഡെ​നി​ല്‍, ടോ​മി കൈ​ത​വേ​ലി​ല്‍, ജോ​ണ്‍​സ​ണ്‍ കു​ര്യ​ന്‍ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up