x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​നാ​ധി​പ​ത്യ​ത്തി​ന് നേ​രേയു​ള്ള ക​ട​ന്നാ​ക്ര​മ​ണം: കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എംപി

വെബ് ഡെസ്ക്
Published: July 30, 2026 12:11 AM IST | Updated: July 30, 2026 12:11 AM IST

കൊടിക്കുന്നിൽ സുരേഷ് എംപി

മാ​വേ​ലി​ക്ക​ര: പ​രീ​ക്ഷാ നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​യ്ക്കി​ടെ ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യെ സം​സാ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സം​ഗം നി​ര​ന്ത​രം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ ന​ട​പ​ടി ജ​നാ​ധി​പ​ത്യ​ത്തി​ന് നേ​രേ​യു​ള്ള ക​ട​ന്നാ​ക്ര​മ​ണ​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ലോ​ക്‌​സ​ഭാ ചീ​ഫ് വി​പ്പ് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി പ്ര​സ്താ​വി​ച്ചു.

ലോ​ക്‌​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വി​ന് ത​ന്‍റെ നി​ല​പാ​ടു​ക​ള്‍ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ഭ​ര​ണ​ഘ​ട​നാ​പ​ര​വും പാ​ര്‍​ല​മെ​ന്‍റ​റി​പ​ര​വു​മാ​യ അ​വ​കാ​ശം പോ​ലും നി​ഷേ​ധി​ക്കാ​ന്‍ ഭ​ര​ണ​പ​ക്ഷം ശ്ര​മി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​ണ്. വി​മ​ര്‍​ശ​ന​ങ്ങ​ളെ നേ​രി​ടാ​ന്‍ രാ​ഷ്‌​ട്രീ​യ​മാ​യി ക​ഴി​യാ​ത്ത​തി​ന്‍റെ​യും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന യാ​ഥാ​ര്‍​ത്ഥ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​യാ​റ​ല്ലാ​ത്ത​തി​ന്‍റെ​യും തെ​ളി​വാ​ണ് ഈ ​ന​ട​പ​ടി. പ​രീ​ക്ഷാ സം​വി​ധാ​ന​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ള്‍, ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച, വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി​യെ ബാ​ധി​ക്കു​ന്ന ഗു​രു​ത​ര വി​ഷ​യ​ങ്ങ​ള്‍ എ​ന്നി​വ സ​ഭ​യി​ല്‍ ഉ​ന്ന​യി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നാ​ണ് ഭ​ര​ണ​പ​ക്ഷം ബോ​ധ​പൂ​ര്‍​വം ശ്ര​മി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

രാ​ജ്യ​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ആ​ശ​ങ്ക​ക​ള്‍ സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം പോ​ലും നി​ഷേ​ധി​ച്ച​ത് ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. പാ​ര്‍​ല​മെ​ന്‍റ് ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ മാ​ത്രം വേ​ദി​യ​ല്ലെ​ന്നും ജ​ന​ങ്ങ​ളു​ടെ ശ​ബ്ദം ഉ​യ​ര്‍​ത്തു​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും വേ​ദി​യാ​ണെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ​ബ്ദം അ​ടി​ച്ച​മ​ര്‍​ത്താ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളെ​യും ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് ശ​ക്ത​മാ​യി എ​തി​ര്‍​ക്കും. പാ​ര്‍​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ന്ത​സും സ​ഭ​യു​ടെ അ​ന്ത​സും സം​ര​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ഭ​ര​ണ​പ​ക്ഷ​ത്തി​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഓ​ര്‍​മ്മി​പ്പി​ച്ചു. ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളെ​യും പാ​ര്‍​ല​മെ​ന്‍റി മ​ര്യാ​ദ​ക​ളെ​യും ത​ക​ര്‍​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ല്‍ നി​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പി​ന്മാ​റു​ക​യും, പ്ര​തി​പ​ക്ഷ​ത്തി​ന് അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ സ്വ​ത​ന്ത്ര​മാ​യും ത​ട​സ​മി​ല്ലാ​തെ​യും അ​വ​ത​രി​പ്പി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​റ​പ്പാ​ക്കു​ക​യും വേ​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : democracy NattuVishasham DistrictNews

Recent News

Corehub Up